Breaking

Monday, September 9, 2019

തിങ്ങിനിറഞ്ഞ് കൊച്ചി മെട്രോ; യാത്രക്കാർ ഇരട്ടി കവിഞ്ഞു

കൊച്ചി:തൈക്കൂടം വരെയുള്ള രണ്ടാം ഘട്ട മെട്രോ സർവീസ് ആരംഭിച്ചതോടു കൂടി യാത്രക്കാരുടെ എണ്ണം ഓരോ ദിവസവും വർധിക്കുകയാണ്. കൊച്ചി നഗരത്തിന്റെ ഓണത്തിരക്ക് മുഴുവൻ കൊച്ചി മെട്രോയിലാണ്. ആലുവയിൽ നിന്നും ലുലു മാളിൽ നിന്നും വൈറ്റിലയിലേക്കുമെല്ലാം തിങ്ങിനിറഞ്ഞാണ് ഓരോ സർവീസും മെട്രോ നടത്തുന്നത്. ദൈനംദിന പ്രവർത്തന ലാഭമെന്ന സുപ്രധാന നേട്ടം മെട്രോ സ്വന്തമാക്കിയിരിക്കുന്നു. മഹാരാജാസ് കോളേജിൽനിന്ന് തൈക്കൂടത്തേക്കുള്ള മെട്രോ സർവീസ് ആരംഭിക്കുന്നതിനു മുമ്പ് മൂന്നിന് 39,936 യാത്രക്കാരായിരുന്നു മെട്രോ സർവീസ് ഉപയോഗിച്ചിരുന്നത്. സർവീസ് ആരംഭിച്ചതിനു ശേഷം നാലിന് 65,285, അഞ്ചിന് 71,711, ആറിന് 83,032 എന്നിങ്ങനെ എണ്ണം വർധിച്ചു. ശനിയാഴ്ച 98,285 യാത്രക്കാരാണ് മെട്രോയെ ആശ്രയിച്ചത്. മെട്രോ വിജയത്തിലാണെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റും ഇതോടെ ശ്രദ്ധ നേടി. കൊച്ചിയുടെ പൊതുഗതാഗത രംഗത്തെ നിർണായക സാന്നിദ്ധ്യമായി മെട്രോ മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. വൈറ്റില, സൗത്ത് തുടങ്ങി നഗരത്തിലെ പ്രധാന മേഖലയിലേക്ക് മെട്രോ നീട്ടിയതാണ് ഇതിനു കാരണം. യാത്രക്കാർക്ക് കൂടുതൽ ഇളവുകൾ നൽകിയതും കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയതും നേട്ടമായതായി കാണുന്നുവെന്ന് മുഖ്യമന്ത്രിയുടെ െഫയ്സ്ബുക്ക് പോസ്റ്റ് പറയുന്നു. ജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ പ്രതിദിന പാസ്, വാരാന്ത്യ പാസ്, പ്രതിമാസ പാസ് എന്നിവ മെട്രോ ഒരുക്കിയിട്ടുണ്ട്. ആദ്യ രണ്ടാഴ്ചകളിൽ പകുതി തുക മതി എന്നതും യാത്രക്കാരെ മെട്രോയിലേക്ക് ആകർഷിച്ചിട്ടുണ്ട്. ഇതുകൂടാതെ റോഡിന്റെ ശോചനീയാവസ്ഥയും ബ്ലോക്കുമെല്ലാം പൊതുനിരത്തിൽനിന്ന് ജനങ്ങളെ അകറ്റുന്നുണ്ട്. ഞായറാഴ്ച വൈകീട്ട് 5.30 വരെ 57,192 പേരാണ് മെട്രോയിൽ യാത്ര ചെയ്തത്. Related ടിക്കറ്റെടുത്ത സ്റ്റേഷനിൽ ഇറങ്ങിയില്ലെങ്കിൽ ശരിക്കും സ്മാർട്ടാണ് കൊച്ചി വൺ കാർഡ് കൂട്ടിയിടിക്കില്ല കൊച്ചി മെട്രോ വൈദ്യുതി ലൈനുള്ള മെട്രോ ട്രാക്കിൽ വീണുപോയാൽ?. ഡ്രൈവർക്കല്ല നിയന്ത്രണം; എല്ലാം ഓപ്പറേഷൻ കൺട്രോൾ സെന്ററിൽ കാഴ്ച്ചയില്ലാത്തവർക്കായി കൊച്ചിമെട്രോ ഒരുക്കുന്ന ടാക്ടൈൽ പാത ലോകോത്തരം ഈ യാത്ര കൊച്ചി മെട്രോയിൽ ടിക്കറ്റുകൾ മൂന്നുതരം മെട്രോ പാതിവഴിയിൽ നിന്നുപോയാലോ? സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല മെട്രോ ട്രെയിന് വൈദ്യുതി നൽകുന്നത് മൂന്നാം പാളം ​ Content hughlights:Kochi metro riders number increased nearly double


from mathrubhumi.latestnews.rssfeed https://ift.tt/2PYXjCg
via IFTTT