Breaking

Friday, September 6, 2019

പെണ്‍വാണിഭം:മുഖ്യപ്രതി അറസ്റ്റില്‍

മാള: അഷ്ടമിച്ചിറ കേന്ദ്രീകരിച്ച് നടന്ന പെൺവാണിഭക്കേസിൽ മുഖ്യപ്രതി അറസ്റ്റിലായി. വാടാനപ്പള്ളി സ്വദേശി ചിറയത്ത് ചന്ദ്രമോഹൻ (71) ആണ് അറസ്റ്റിലായത്. ഇയാളാണ് ഒന്നാംപ്രതി. കഴിഞ്ഞ ദിവസം ദമ്പതിമാരായ അന്നമനട വാഴേലിപ്പറമ്പിൽ അനീഷ്കുമാർ(45), ഭാര്യ നീതു(33) എന്നിവർ അറസ്റ്റിലായിരുന്നു. ജില്ലാ റൂറൽ ക്രൈംറെക്കോർഡ്സ് ബ്യൂറോ ഡി.വൈ.എസ്.പി. പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. വാട്സ് ആപ്പ് വഴി ചന്ദ്രമോഹനനാണ് ആദ്യമായി പെൺകുട്ടിയെ പരിചയപ്പെടുന്നത്. പിന്നീട് ഇവരെ ദമ്പതിമാർക്ക് പരിചയപ്പെടുത്തുകയായിരുന്നു. ദമ്പതിമാരാണ് പലർക്കുമായി പെൺകുട്ടിയെ കാഴ്ചവെച്ചത്. കേസിൽ 11 പേർ ഉൾപ്പെട്ടിട്ടുള്ളതായാണ് പെൺകുട്ടിയുടെ മൊഴിയിൽനിന്ന് ലഭിക്കുന്ന സൂചനയെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണ് പീഡനത്തിന്റെ ചുരുൾ അഴിയാൻ ഇടയാക്കിയത്. Content Highlights:sex racket group leaders got arrested, rape case, 19 year old girl, Mala, Thrissur


from mathrubhumi.latestnews.rssfeed https://ift.tt/34vl9J4
via IFTTT