സിദ്ദിപ്പേട്ട്: തെലങ്കാനയിൽ വിഷംചേർത്ത് നൽകിയതെന്ന് കരുതുന്ന പിറന്നാൾ കേക്ക് കഴിച്ച അച്ഛനും മകനും മരിച്ചു. എട്ട് വയസ്സുകാരൻ രാം ചരണിന്റെ പിറന്നാളിന് അമ്മാവൻ വാങ്ങിനൽകിയ കേക്ക് കഴിച്ചാണ് മരണം സംഭവിച്ചത്. കേക്ക് കഴിച്ച രാം ചരണിന്റെ അമ്മയും സഹോദരി പൂജിതയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. തെലങ്കാനയിലെ സിദ്ദിപ്പേട്ട് ജില്ലയിലെ ഐനാപ്പൂർ ഗ്രാമത്തിലാണ് സംഭവം. കേക്കിൽ വിഷം ചേർത്ത് നൽകുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. രാംചരണനും അച്ഛൻ രവിയും ചികിത്സ കിട്ടും മുന്നെ മരിച്ചു. രവിയും കേക്ക് സമ്മാനിച്ച ബന്ധുവും തമ്മിൽ വസ്തു തർക്കം നിലനിന്നിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ പോലീസിന് വ്യക്തമായിട്ടുണ്ട്. വിഷംകേക്കിൽ ചേർത്തിട്ടുണ്ടോ എന്നത് ഉറപ്പാക്കാൻ കേക്കിന്റെ സാമ്പിൾ ലാബിലേക്ക് അയച്ചിട്ടുണ്ട്.അന്വേഷണം നടന്നുവരുകയാണ്. Content Highlights:The mans wife and daughterwere undergoing treatment
from mathrubhumi.latestnews.rssfeed https://ift.tt/2MXsJX8
via
IFTTT