Breaking

Friday, September 6, 2019

കാരിച്ചാൽ തുഴയെറിഞ്ഞെത്തി; അദ്വാനിയുടെ മനംനിറഞ്ഞു

ആലപ്പുഴ: ആവേശത്തോടെ തുഴയെറിഞ്ഞ് കാരിച്ചാൽ ചുണ്ടൻ പാഞ്ഞെത്തിയപ്പോൾ എൽ.കെ.അദ്വാനി കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. ബോട്ടിന്റെ മുൻഭാഗത്ത് എഴുന്നേറ്റുനിന്ന് തുഴച്ചിൽക്കാരെ അദ്ദേഹം കൈവീശി അഭിവാദ്യം ചെയ്തു. മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബി.ജെ.പി.നേതാവുമായ എൽ.കെ.അദ്വാനിക്ക് കാഴ്ചവിരുന്നായാണ് വ്യാഴാഴ്ച വൈകീട്ട് പുന്നമടക്കായലിൽ ചുണ്ടൻവള്ളത്തിന്റെ പ്രദർശനത്തുഴച്ചിൽ നടത്തിയത്. കേരള പോലീസ് ടീമാണ് കാരിച്ചാൽ ചുണ്ടൻ തുഴഞ്ഞത്. മത്സരാവേശത്തോടെ തുഴഞ്ഞെത്തിയ ചുണ്ടൻ, അദ്വാനിയുടെ മുന്നിലൂടെ ഫിനിഷ് ചെയ്തു. പിന്നീട് തുഴച്ചിൽക്കാർ അദ്ദേഹത്തെ അഭിവാദ്യം ചെയ്തു. പിന്നീട് ഒരിക്കൽക്കൂടി അദ്ദേഹത്തിനായി തുഴച്ചിൽപ്രദർശനം നടത്തി. വഞ്ചിപ്പാട്ട് പാടിയായിരുന്നു തുഴച്ചിൽ. അദ്വാനിക്കൊപ്പമുണ്ടായിരുന്ന മകൾ പ്രതിഭ തുഴച്ചിൽ മൊബൈൽ ക്യാമറയിൽ പകർത്തുന്ന തിരക്കിലായിരുന്നു. പ്രധാനമന്ത്രിയായിരിക്കെ രാജീവ് ഗാന്ധി നെഹ്രുട്രോഫി വള്ളംകളി കാണാനെത്തിയപ്പോൾ സഞ്ചരിച്ച രാജീവ്ജി ബോട്ടാണ് അദ്വാനിക്ക് വള്ളംകളി കാണാനായി ഒരുക്കിയിരുന്നത്. content highlights:L K Advani watches practise session of Karichal Chundan


from mathrubhumi.latestnews.rssfeed https://ift.tt/34nZrq5
via IFTTT