വ്ളാദിവസ്തോക്: റഷ്യ സന്ദർശനത്തിനിടെ നടന്ന ഫോട്ടോ സെഷനിൽ തനിക്കായി പ്രത്യേകം ഒരുക്കിയ സോഫയിലിരിക്കാൻ വിസമ്മതിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോഫ മാറ്റിയിടാൻ ആവശ്യപ്പെട്ട മോദി മറ്റുള്ളവർക്കൊപ്പം കസേരയിലിരുന്നാണ് ഫോട്ടോയ്ക്ക്പോസ് ചെയ്തത്. റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ സംഭവത്തിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചു. ഫോട്ടോ സെഷനിനായി പ്രധാനമന്ത്രി മോദിയെ ഉദ്യോഗസ്ഥർ സ്വാഗതം ചെയ്തു. അവിടെയുണ്ടായിരുന്ന സോഫയ്ക്ക് പകരം മോദി കസേര മതിയെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ഉദ്യോഗസ്ഥർ സോഫ മാറ്റുകയും പകരം കസേരിയിട്ട് നൽകുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. തനിക്കായി പ്രത്യേകം ഒരുക്കിയ സജ്ജീകരണം വേണ്ടെന്ന് വെച്ച് മറ്റുള്ളവരോടൊപ്പം കേസരയിലിരുന്നത് പ്രധാനമന്ത്രിയുടെ ലാളിത്യം വ്യക്തമാക്കുന്നതാണെന്ന് പിയൂഷ് ഗോയൽ ട്വീറ്റ് ചെയ്തു. രണ്ടു ദിവസത്തെ റഷ്യൻ സന്ദർശനത്തിന് ശേഷം വ്യാഴാഴ്ച രാത്രിയോടെ പ്രധാനമന്ത്രി രാജ്യത്ത് തിരിച്ചെത്തി. PM @NarendraModi जी की सरलता का उदाहरण आज पुनः देखने को मिला, उन्होंने रूस में अपने लिए की गई विशेष व्यवस्था को हटवा कर अन्य लोगों के साथ सामान्य कुर्सी पर बैठने की इच्छा जाहिर की। pic.twitter.com/6Rn7eHid6N — Piyush Goyal (@PiyushGoyal) September 5, 2019 Content Highlights:PM Modi refuses sofa, opts for chair at photo session in Vladivostok, Russia
from mathrubhumi.latestnews.rssfeed https://ift.tt/2ZK2gT1
via
IFTTT