കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളാ കോൺഗ്രസിലുണ്ടായ തർക്കങ്ങളിൽ പി.ജെ ജോസഫിനെതിരെ വിമർശനവുമായി മുഖപത്രം പ്രതിച്ഛായ. ചില നേതാക്കൾ ശകുനംമുടക്കുന്ന നോക്കുകുത്തിയെപ്പോലെ വഴിയിലിറങ്ങി നിന്നെന്നും വിഡ്ഢികളാകാനാണ് അവരുടെ നിയോഗമെന്നും പ്രതിച്ഛായയുടെ മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. സ്ഥാനാർഥിനിർണയത്തിൽ ജോസ് കെ മാണിയുടെ തീരുമാനം ശരിയായിരുന്നെന്നും മുഖപ്രസംഗം പറയുന്നു. ഉള്ളിൽ അണപ്പല്ലുകൊണ്ട് ഇറുമ്മുകയും പുറമേയ്ക്ക് മുൻപല്ലുകൊണ്ട് ചിരിക്കുകയും ചെയ്യുന്നവരുടെ സമവായ സ്ഥാനാർഥിയെ പാലായ്ക്ക് ആവശ്യമില്ലെന്ന് മുപ്രസംഗത്തിൽ പറയുന്നു. നിഷ ജോസ് കെ മാണിയുടെ അടക്കം പേരുകൾ സ്ഥാനാർഥി നിർണയത്തിൽ ഉയർന്നുവന്നപ്പോൾ അതിനെ എതിർക്കുന്ന നിലപാടാണ് പിജെ ജോസഫ് സ്വീകരിച്ചത്. പകരം സമവായ സ്ഥാനാർഥി വേണം എന്ന നിലപാടായിരുന്നു സ്വീകരിച്ചതെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. സ്ഥാനാർഥി നിർണയത്തിൽ ചില നേതാക്കൾ ശകുനംമുടക്കികളായി വഴിമുടക്കി നിന്നു. സ്ഥാനാർഥിനിർണയത്തിൽ ജോസ് കെ മാണിയുടെ തീരുമാനം ശരിയായിരുന്നു. കുടുംബത്തിൽ നിന്ന് ഒരു സ്ഥാനാർഥി വേണ്ട എന്ന നിലപാട് ജോസ് കെ മാണി മുൻപേ തന്നെ സ്വീകരിച്ചിരുന്നു. ജോസ് കെ മാണിയുടെ തീരുമാനത്തിനൊപ്പമാണ് പാലായിലെ കേരളാ കോൺഗ്രസ് എന്നും പ്രതിച്ഛായയിലെ മുഖപ്രസംഗം പറയുന്നു. Content Highlights:kerala congress mouthpiece against p j joseph, Pala By Election
from mathrubhumi.latestnews.rssfeed https://ift.tt/2Uy9Xqd
via
IFTTT