Breaking

Friday, September 6, 2019

നിഫ്റ്റി 10,900നരികെ; സെന്‍സെക്‌സിലെ നേട്ടം 147 പോയന്റ്

മുംബൈ: ഓഹരി വിപണിയിൽ നേട്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 147 പോയന്റ് നേട്ടത്തിൽ 36791ലും നിഫ്റ്റി 43 പോയന്റ് ഉയർന്ന് 10891ലുമെത്തി. ബിഎസ്ഇയിലെ 731 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 387 ഓഹരികൾ നഷ്ടത്തിലുമാണ്. ലോഹം, ഫാർമ ഓഹരികളാണ് നഷ്ടത്തിൽ. ഐടി, വാഹനം, ഇൻഫ്ര, എഫ്എംസിജി, ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. പിഎഫ്സി, ആർഇസി, എസ്ബിഐ, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ഇൻഫോസിസ്, വേദാന്ത, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഇന്ത്യബുൾസ് ഹൗസിങ്, സൺ ഫാർമ, എച്ച്ഡിഎഫ്സി ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2PPYyn8
via IFTTT