ന്യൂയോർക്ക്:അഞ്ചു മണിക്കൂറോളം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ റഷ്യൻ താരം ഡാനിൽ മെദ്വെദേവിനെ കീഴടക്കി റാഫേൽ നഡാലിന് യു.എസ് ഓപ്പൺ ടെന്നീസ് കിരീടം. നഡാലിന്റെ കരിയറിലെ 19-ാം ഗ്രാൻസ്ലാം കിരീടം കൂടിയാണിത്. ഇനി റോജർ ഫെഡററുടെ 20 ഗ്രാൻസ്ലാമെന്ന നേട്ടത്തിനൊപ്പമെത്താൻ നഡാലിന് ഒരൊറ്റ കിരീടം കൂടി മതി. ഗ്രാൻസ്ലാമിലെ ആദ്യ ഫൈനലെന്ന ആശങ്കകളില്ലാതെ ആയിരുന്നു റഷ്യൻ താരമായ മെദ്വെദേവ് രണ്ടാം സീഡായ നഡാലിന് മുന്നിൽ കളിച്ചത്. അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു നഡാലിന്റെ കിരീടനേട്ടം. ആദ്യ രണ്ട് സെറ്റും നഷ്ടപ്പെട്ടിട്ടും മൂന്നാം സെറ്റിൽ റഷ്യൻ താരം തിരിച്ചുവന്നു. 5-7ന് ആ സെറ്റ് നേടി. നാലാം സെറ്റും മെദ്വെദേവ് നേടി. എന്നാൽ നിർണായകമായ അഞ്ചാം സെറ്റ് സ്വന്തമാക്കി നഡാൽ 19-ാം കിരീടത്തിൽ മുത്തമിട്ടു. സ്കോർ: 7-5, 6-3, 5-7, 4-6, 6-4. നാല് മണിക്കൂറും 50 മിനിറ്റും ഫൈനൽ പോരാട്ടം നീണ്ടു നിന്നു. മുപ്പതുകാരനായ ശേഷം നഡാലിന്റെ അഞ്ചാമത്തെ പ്രധാനപ്പെട്ട കിരീടമാണിത്. നൊവാക് ദ്യോക്കോവിച്ചിനേയും റോജർ ഫെഡററേയും നേരിടാതെ ഫൈനലിലെത്തി നഡാൽ കിരീടം നേടുന്നത് മൂന്നു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ്. രണ്ടു വർഷം മുമ്പ് സെമി ഫൈനലിൽ ജുവാൻ മാർട്ടിൻ ഡെൽ പോട്രോയേയും ഫൈനിലിൽ കെവിൻ ആൻഡേഴ്സണേയും കീഴടക്കി കിരീടം നേടിയിരുന്നു. കിരീടത്തിന്റെ എണ്ണത്തിൽ ഫെഡറർക്കും നഡാലിനും താഴെ ദ്യോക്കോവിച്ചാണുള്ളത്. ദ്യോകോയുടെ അക്കൗണ്ടിൽ 16 കിരീടങ്ങളുണ്ട്. 14 കിരീടവുമായി പീറ്റ് സാപ്രസ് നാലാമതാണ്. 5 sets in nearly 5 hours... An EPIC way to win your 4th title in Flushing Meadows! 🙌 @rafaelnadal 🙌#USOpen pic.twitter.com/dn3Krln0m1 — US Open Tennis (@usopen) September 9, 2019 Content Highlights: Rafael Nadal Prevails In U.S. Open Thriller To Win 19th Major Title
from mathrubhumi.latestnews.rssfeed https://ift.tt/319m2VA
via
IFTTT