Breaking

Friday, September 6, 2019

പാലത്തിൽനിന്ന് ചാടാൻ ശ്രമിച്ച യുവതിയെ ടാക്സി ഡ്രൈവർമാർ രക്ഷപ്പെടുത്തി

തൊടുപുഴ: പാലത്തിൽനിന്ന് തൊടുപുഴയാറ്റിലേക്ക് ചാടാൻ ശ്രമിച്ച യുവതിയെ ടാക്സി ഡ്രൈവർമാർ ഇടപെട്ട് രക്ഷപ്പെടുത്തി. വ്യാഴാഴ്ച മൂന്നോടെയായിരുന്നു സംഭവം. കരിമണ്ണൂർ സ്വദേശിനി നഗരസഭാ പാർക്കിന് സമീപം നടപ്പാലത്തിന് അടിയിലെ ഇരുമ്പുകേഡറിലൂടെ നടന്നുനീങ്ങുന്നത് ഗാന്ധിസ്ക്വയറിന് സമീപത്തെ പഴയ ബസ് സ്റ്റാൻഡിൽ ഉണ്ടായിരുന്ന ടാക്സി ഡ്രൈവർമാർ കണ്ടു. തുടർന്ന് അവർ ബഹളംവെക്കുകയും ഇരുമ്പുകേഡറിന് എതിർദിശയിലൂടെ യുവതിക്കരികിലെത്തി താഴെയെത്തിക്കുകയുമായിരുന്നു. തൊടുപുഴ പോലീസും അഗ്നിരക്ഷാസേനാ വിഭാഗത്തിലെ സ്കൂബാ ടീമും വിവരമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു. തൊടുപുഴ പോലീസ് സ്റ്റേഷനിലെത്തിച്ച യുവതിയെ പിന്നീട് സഹോദരനൊപ്പം പറഞ്ഞയച്ചു. രണ്ടു ദിവസം മുമ്പ് ഇവിടെ പാലത്തിൽനിന്ന് ചാടിയ യുവതിയെ ഇതരസംസ്ഥാന തൊഴിലാളികൾ ചേർന്ന് രക്ഷിച്ചിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2POlrHz
via IFTTT