വാഷിങ്ടൺ: പൂർണ വിജയത്തിലെത്തിയില്ലെങ്കിലും ഇന്ത്യയുടെ ചന്ദ്രയാൻ-2 ദൗത്യത്തിൽ ഐഎസ്ആർഒയെ പ്രശംസിച്ച് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ (NASA). ഐഎസ്ആർഒയുടെ നേട്ടങ്ങൾ തങ്ങളെ പ്രചോദിപ്പിക്കുന്നതാണെന്ന് നാസ ട്വീറ്റ് ചെയ്തു. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ലാൻഡറുമായുള്ളആശയവിനിമയം നഷ്ടപ്പെട്ട് ലക്ഷ്യം പൂർണമായി നേടാനാവാതെവന്ന സാഹചര്യത്തിലാണ് നാസയുടെ പ്രതികരണം. ബഹിരാകാശ ദൗത്യങ്ങളെല്ലാം ബുദ്ധിമുട്ടേറിയതാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പര്യവേഷണ വാഹനമിറക്കാനുള്ള ഐഎസ്ആർഒയുടെ ചന്ദ്രയാൻ-2 ദൗത്യത്തെ പ്രശംസിക്കുന്നു. നിങ്ങളുടെ ബഹിരാകാശ ദൗത്യങ്ങൾ ഞങ്ങളെ പ്രചോദിപ്പിക്കുന്നു. വരുംകാല ബഹിരാകാശ പദ്ധതികൾ നമുക്ക് ഒരുമിച്ച് യാഥാർഥ്യമാക്കാം എന്നു പ്രതീക്ഷിക്കുന്നു, നാസയുടെ ട്വീറ്റിൽ പറയുന്നു. ജൂലായ് 22-നു വിക്ഷേപിച്ച ചന്ദ്രയാൻ-2 നാലുലക്ഷം കിലോമീറ്ററോളംതാണ്ടി ശനിയാഴ്ച പുലർച്ചെ 1.38-ന് ചന്ദ്രനിൽനിന്ന് 30 കിലോമീറ്റർ ഉയരത്തിലെത്തിയിരുന്നു. തുടർന്ന്ദക്ഷിണധ്രുവം ലക്ഷ്യമാക്കി വിക്രം ലാൻഡറിനെ ഇറക്കാനായിരുന്നു ശ്രമം. എന്നാൽ സോഫ്റ്റ് ലാൻഡിങ്ങിനുള്ള ശ്രമത്തിനിടെ ലാൻഡർ നിശ്ചയിച്ച പഥത്തിൽനിന്ന് തെന്നിമാറുകയും ചന്ദ്രോപരിതലത്തിന് 2.10 കി.മീ. ദൂരെവെച്ച് ആശയവിനിമയം നഷ്ടമാവുകയുമായിരുന്നു. ലാൻഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടെങ്കിലുംചന്ദ്രയാൻ-2 ദൗത്യം 90 മുതൽ 95 ശതമാനംവരെ വിജയംകണ്ടെന്ന് ഐ.എസ്.ആർ.ഒ വ്യക്തമാക്കിയിരുന്നു. നിലവിൽ ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായെങ്കിലും ചന്ദ്രനെ കുറിച്ചുള്ള പഠനത്തിന് ഇതിന്റെ സംഭാവന തുടരും. ഇത് ഏറ്റവും മികവാർന്ന ചിത്രങ്ങൾ ലഭ്യമാക്കും. അത് ആഗോള ശാസ്ത്ര സമൂഹത്തിന് വളരെയധികം ഉപയോഗപ്രദമാകും. മുമ്പ്പ്രതീക്ഷിച്ചതിൽ നിന്ന് വ്യത്യസ്തമായി ഓർബിറ്ററിന് ഒരു വർഷത്തിന് പകരം ഏഴ് വർഷം കാലാവധി ലഭിക്കുമെന്നും ഐഎസ്ആർഒ വ്യക്തമാക്കിയിരുന്നു. Space is hard. We commend @ISRO's attempt to land their #Chandrayaan2 mission on the Moon's South Pole. You have inspired us with your journey and look forward to future opportunities to explore our solar system together. https://t.co/pKzzo9FDLL — NASA (@NASA) September 7, 2019 Content Highlights:You have inspired us: NASA to ISRO on Chandrayaan 2
from mathrubhumi.latestnews.rssfeed https://ift.tt/2PVPehp
via
IFTTT