Breaking

Sunday, September 8, 2019

ക്യാന്‍സർ മരുന്നുകളിലടക്കം ഗോമൂത്രത്തിന്റെ സാധ്യത പരിഗണിച്ച് വരുന്നു-ആരോഗ്യ മന്ത്രി

കോയമ്പത്തൂർ: ആരോഗ്യ വിദഗ്ദ്ധരെ ദീർഘകാലമായി അലട്ടുന്ന ഗുരുതര രോഗങ്ങൽക്കടക്കം ചികിത്സക്കായി ഗോമൂത്രം ഉപയോഗിക്കുന്നത് ഉത്തമമാണെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാർ ചൗബേ. "ക്യാൻസറിനുള്ളതടക്കം നിരവധി മരുന്നുകളിൽ ഗോമൂത്രം ഉപയോഗിക്കാം. നാടൻപശുക്കളുടെ മൂത്രമാണ് ഉപയോഗിക്കുക". ആയുഷ് മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ ഗൗരവമായി നടത്തുകയാണെന്നും അദ്ദേഹം അറിയിച്ചു. കോയമ്പത്തൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് കേന്ദ്ര മന്ത്രി ഇങ്ങനെ പറഞ്ഞത്. സർക്കാർ വിവിധ പദ്ധതികൾ കൃത്യമായി നടപ്പാക്കുന്നതിലൂടെ കന്നുകാലികളെ സംരക്ഷിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകമെമ്പാടും വെല്ലുവിളി ഉയർത്തുന്ന രോഗങ്ങളാണ് പ്രമേഹവും ക്യeൻസറും. ഇവപൂർണ്ണമായും ഇല്ലാതാക്കാൻ സാധിക്കുമെന്ന് നമുക്ക് അവകാശപ്പെടാൻ ആകില്ല. എന്നാൽ നമുക്കിതിനെ നിയന്ത്രിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. Content Highlights:Union Minister Ashwini Choubey Sees Cure For Cancer In Cow Urine


from mathrubhumi.latestnews.rssfeed https://ift.tt/31gHsQk
via IFTTT