മുംബൈ: ഒഎൻജിസിയുടെ നവിമുംബൈയിലെ പ്ലാന്റിൽ വൻ തീപ്പിടിത്തം.ഒരുകിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം പോലീസ് സീൽ ചെയ്തു.മൂന്നു പേർ മരിച്ചതായാണ് ആദ്യ റിപ്പോർട്ടുകൾ. രാവിലെ ഏഴ് മണിയോടെയാണ് മുംബൈയിൽ നിന്ന് 45 കിലോമീറ്റർ അകലെ ഉറാനിലെ പ്ലാന്റിൽ അഗ്നിബാധയുണ്ടായത്. സംഭവസമയത്ത് ഏതാനും ജോലിക്കാർ പ്ലാന്റിലുണ്ടായിരുന്നു. മൂന്നുപേരെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. തീപടർന്നതോടെ ഈ പ്ലാന്റിലെ വാതകം 330 കിലോമീറ്റർ അകലെ ഗുജറാത്തിലെ ഹാസിരയിലെ പ്ലാന്റിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. പ്ലാന്റിലെ കോൾഡ് സ്റ്റോറേജിൽ നിന്നാണ് തീപടർന്നത്. തീകെടുത്താനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. ഉറാൻ, പനവേൽ, നെരൂൾ, ജെഎൻപിടി എന്നിവടങ്ങളിൽ നിന്നുള്ള അഗ്നിശമന യൂണിറ്റുകളാണ് തീകെടുത്താനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത് Content Highlights: Gas being diverted to Gujarat
from mathrubhumi.latestnews.rssfeed https://ift.tt/30Sk1gg
via
IFTTT