ശ്രീനഗർ: ജമ്മു കശ്മീരിൽ മൊബൈൽ-ഇന്റർനെറ്റ് സേവനങ്ങൾക്കുനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ നടപടിയെ ന്യായീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഭീകരവാദികൾ തമ്മിലുള്ള ആശയവിനിമയം തടയുന്നതിന് അത് ആവശ്യമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മേഖലയിലെ നിയന്ത്രണങ്ങളിൽ വരുംദിവസങ്ങളിൽ ഇളവു വരുത്തുമെന്ന ആത്മവിശ്വാസവും ജയശങ്കർ പ്രകടിപ്പിച്ചു. മുഴുവൻ കശ്മീരിനെയും ബാധിക്കാത്ത തരത്തിൽ, ഭീകരവാദികൾ തമ്മിലുള്ള ആശയവിനിമയത്തെ മാത്രം തടയുകയെന്നത് സാധ്യമായ കാര്യമല്ല. എങ്ങനെയാണ്, ഒരേസമയം ഭീകരവാദികളും അവരുടെ തലവന്മാരും തമ്മിലുള്ള ആശയവിനിമയത്തെ തടയാനും മറ്റുള്ള ജനങ്ങൾക്ക് ഇന്റർനെറ്റ് സൗകര്യം നൽകാനും സാധിക്കുക? ബെൽജിയത്തിലെ ബ്രസൽസിൽ ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ ജയശങ്കർ ചോദിച്ചതായി എൻ ഡി ടിവി റിപ്പോർട്ട് ചെയ്തു. ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കുന്ന നടപടിയുമായി ബന്ധപ്പെട്ടാണ് സംസ്ഥാനത്ത് മൊബൈൽ-ഇന്റർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. പിന്നീട് ഘട്ടം ഘട്ടമായി പലയിടങ്ങളിലെയും നിയന്ത്രണങ്ങൾ പിൻവലിച്ചു. സംസ്ഥാനത്തെ മുൻമുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ളയും മുഫ്തി മുഹമ്മദ് സെയ്ദിയും ഉൾപ്പെടെയുള്ള നേതാക്കളെ മുൻകരുതൽ നടപടിയെന്ന നിലയിൽ അറസ്റ്റ് ചെയ്തിരുന്നു. ഇവർ ഇപ്പോഴും കസ്റ്റഡിയിലാണ്. content highlights:external affairs miister s jaishankar on mobile-internet restriction on jammu kashmir
from mathrubhumi.latestnews.rssfeed https://ift.tt/2ZvTB7s
via
IFTTT