മുംബൈ: മൂന്നുദിവസത്തെ അവധിക്കുശേഷം ഓഹരി വിപണിയിൽ വ്യാപാരം ആരംഭിച്ചത് നഷ്ടത്തിൽ. സെൻസെക്സ് 280 പോയന്റ് താഴ്ന്ന് 37053ലും നിഫ്റ്റി 92 പോയന്റ് നഷ്ടത്തിൽ 10,931ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 267 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 523 ഓഹരികൾ നഷ്ടത്തിലുമാണ്. ഐടി ഒഴികെയുള്ള ഓഹരികൾ നഷ്ടത്തിലാണ്. സിജി പവർ, പവർഗ്രിഡ്, സിൻഡിക്കേറ്റ് ബാങ്ക്, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഐഒസി, മാരുതി സുസുകി, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, ഐഷർ മോട്ടോഴ്സ്, ഒബിസി, കാനാറ ബാങ്ക്, എൽആന്റ്ടി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഗണേശ ചതുർത്ഥിയായിരുന്നതിനാൽ കഴിഞ്ഞ ദിവസം ഓഹരി വിപണി പ്രവർത്തിച്ചില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2zM3uym
via
IFTTT