Breaking

Tuesday, September 10, 2019

ഇന്ത്യയില്‍ അഭയംതേടി പാകിസ്താനിലെ മുന്‍ എംഎല്‍എ

ന്യൂഡൽഹി:ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടി പാകിസ്താനിലെ മുൻ എം.എൽ.എ.ഇമ്രാൻ ഖാന്റെ തെഹ്രീക്-ഐ-ഇസാഫ് പാർട്ടിയിലെ എംഎൽഎയായിരുന്നബാൽദേവ് കുമാറാണ് അഭയം തേടിയത്. പാകിസ്താനിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരേയുള്ള പീഡനങ്ങൾ വർധിക്കുകയാണെന്നും രാഷ്ട്രീയ അഭയം നൽകണമെന്നുമാണ്ബാൽദേവ് കുമാറിന്റെ ആവശ്യം. പാകിസ്താനിലെ സംവരണ മണ്ഡലമായ ഖൈബർ പഖ്തൂൺഖ്വയിൽ നിന്നുള്ള എംഎൽഎയായിരുന്നുബാൽദേവ് കുമാർ. പാകിസ്താനിൽമതന്യൂനപക്ഷമായ സിഖ് വിഭാഗംപീഡനം ഏറ്റുവാങ്ങേണ്ടിവരുന്നസാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ്അദ്ദേഹം ഇന്ത്യയിൽ അഭയം തേടിയിട്ടുള്ളത്. മൂന്ന് മാസത്തെ വിസയിൽ ഓഗസ്റ്റ് 12-നാണ് ബാൽദേവ്ഇന്ത്യയിൽ എത്തിയത്. അതേസമയം, അദ്ദേഹത്തിന്റെ ഭാര്യയേയും മക്കളേയും മുമ്പുതന്നെ ലുധിയാനയിലെ ഖന്നയിലെത്തിച്ചിരുന്നു. പാകിസ്താനിൽ ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള പീഡനങ്ങളെ തുടർന്നാണ് തന്റെ കുടുംബത്തെ ഇവിടെ നിന്ന് മാറ്റാൻ നിർബന്ധിതമായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ അദ്ദേഹവും ഖന്നയിലാണ് താമസം. തനിക്ക് പാകിസ്താനിലേക്ക് മടങ്ങി പോകേണ്ടെന്നും ഇന്ത്യയിൽ രാഷ്ട്രീയ അഭയം നൽകണമെന്നുമാണ് ബാൽദേവ് ആവശ്യപ്പെട്ടിരിക്കുന്നത്. പാക് സൈന്യവും ഐഎസ്ഐയുമാണ് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ നിയന്ത്രിക്കുന്നതെന്നുംരാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിലും ഇമ്രാൻ ഖാൻ പരാജയപ്പെട്ടിരിക്കുകയാണെന്നും ബാൽദേവ് കുറ്റപ്പെടുത്തി. മതത്തിന്റെ പേരിൽ വലിയ പീഡനങ്ങളാണ് പാകിസ്താനിൽ നടക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. മതന്യൂനപക്ഷങ്ങൽ മാത്രമല്ല. മുസ്ലീം മതത്തിലുള്ളവർ പോലും വലിയ ഭീഷണിയാണ് പാകിസ്താനിൽ നേരിടുന്നതെന്നും ബാൽദേവ് പറഞ്ഞു. 2018-ൽ ഇമ്രാൻ ഖാൻ അധികാരത്തിൽ എത്തിയപ്പോൾ പാക് ജനത ഏറെ സന്തോഷിച്ചിരുന്നു. എന്നാൽ, പുതിയ പാകിസ്താൻ നിർമിക്കുമെന്ന ഇമ്രാൻ ഖാന്റെ വാഗ്ദാനം വെറും പാഴ്വാക്കായിരിക്കുകയാണെന്നും ബാൽദേവ് കുറ്റപ്പെടുത്തി. പാകിസ്താനിൽ ന്യൂനപക്ഷങ്ങൾ ഒട്ടും സുരക്ഷിതരല്ലെന്നും അദ്ദേഹം പറഞ്ഞു. Content Highlights:Pak Former MLA Baldev Kumar Seeks Political Asylum in India


from mathrubhumi.latestnews.rssfeed https://ift.tt/2QbJjoS
via IFTTT