ന്യൂയോർക്ക്: രണ്ടാം സീഡ് റാഫേൽ നഡാൽ യു.എസ്. ഓപ്പൺ ടെന്നിസിന്റെ ക്വാർട്ടർഫൈനലിൽ പ്രവേശിച്ചു. പ്രീക്വാർട്ടറിൽ മാരിൻ സിലിച്ചിനെ ഒന്നിനെതിരേ മൂന്ന് സെറ്റുകൾക്കാണ് നഡാൽ മറികടന്നത്. സ്കോർ: 6-3, 3-6, 6-1, 6-2. ക്വാർട്ടറിൽ ഇരുപതാം സീഡായ അർജന്റൈൻ താരം ഡീഗോ ഷവാർട്സ്മാനാണ് നഡാലിന്റെ എതിരാളി. ജർമനിയുടെ ആറാം സീഡ് അലക്സാണ്ടർ സ്വരേവിനെ തോൽപിച്ചാണ് ഷവാർട്സ്മാൻ ക്വാർട്ടറിലെത്തിയത്. അടിപതറിയ രണ്ടാം സെറ്റ് ഒഴികെ ബാക്കി മൂന്ന് സെറ്റിലും സമ്പൂർണാധിപത്യം പുലർത്തിയാണ് നഡാൽ വിജയിച്ചത്. പത്തൊൻപതാം ഗ്രാൻസ്ലാം കിരീടം ലക്ഷ്യമിടുന്ന നഡാലിനെ പിന്തുണയ്ക്കാൻ ഫഌഷിങ് മെഡോസിൽ ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്സ് എത്തിയിരുന്നു. മൂന്ന് തവണ യു.എസ്. ഓപ്പൺ കിരീടം സ്വന്തമാക്കിയ നഡാൽ കഴിഞ്ഞ വർഷം സെമിയിൽ യുവാൻ മാർട്ടിൻ ഡെൽ പൊട്രോയോട് തോൽക്കുകയായിരുന്നു. Content Highlights:US Open 2019: Rafael Nadal beats Marin Cilic to make quarter-finals
from mathrubhumi.latestnews.rssfeed https://ift.tt/2MRbKpl
via
IFTTT