Breaking

Tuesday, September 3, 2019

പ്രധാനമേഖലകളിൽ ഉത്പാദനം കുറഞ്ഞു; ജൂലായിൽ വളർച്ച 2.1 ശതമാനംമാത്രം

മുംബൈ: ഉത്പാദനമേഖലയിലെ പ്രധാനപ്പെട്ട എട്ടുമേഖലകളിൽ ജൂലായിൽ ഉത്പാദനം കുറഞ്ഞു. കൽക്കരി, അസംസ്കൃത എണ്ണ, പ്രകൃതിവാതകം, റിഫൈനറി ഉത്പന്നങ്ങൾ, വളം, ഉരുക്ക്, സിമന്റ്, വൈദ്യുതി എന്നീ എട്ടുമേഖലകളിൽ മുൻവർഷത്തെ 7.3 ശതമാനത്തിൽനിന്ന് ഉത്പാദനവളർച്ച 2.1 ശതമാനമായി താഴ്ന്നു. രാജ്യത്തെ വ്യാവസായികോത്പാദന സൂചികയുടെ 40 ശതമാനവും ഈ എട്ടുമേഖലകളിൽനിന്നാണ്. അതേസമയം, ഈ മേഖലകളിൽ 2019 ജൂണിനെ അപേക്ഷിച്ച് വളർച്ചനിരക്കിൽ നേരിയ വർധനവുണ്ടെന്നത് ആശ്വാസമാണ്. ജൂണിൽ 0.7 ശതമാനംമാത്രമായിരുന്നു വളർച്ച. ഏപ്രിൽ-ജൂലായ് കാലത്ത് ഈ മേഖലകളിൽ മൂന്നുശതമാനം വളർച്ച രേഖപ്പെടുത്തി. മുൻവർഷം ഇതേകാലത്തിത് 5.9 ശതമാനമായിരുന്നു. കേന്ദ്ര സ്ഥിതിവിവര മന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. രാജ്യത്തെ വളർച്ചനിരക്ക് ഏപ്രിൽ-ജൂലായ് കാലത്ത് അഞ്ചുശതമാനംമാത്രമാണെന്ന കണക്കുകൾ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ആറുവർഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. കൽക്കരി, അസംസ്കൃത എണ്ണ, പ്രകൃതിവാതകം, റിഫൈനറി ഉത്പന്നങ്ങൾ എന്നീ മേഖലകളിൽ വളർച്ച പൂജ്യത്തിനുംതാഴെയാണ്. വളത്തിന്റെ ഉത്പാദനത്തിൽ മുൻവർഷത്തെ 1.3 ശതമാനത്തിൽനിന്ന് 1.5 ശതമാനമായി കൂടിയിട്ടുണ്ട്. Content Highlights:Eights core sectors growth slows


from mathrubhumi.latestnews.rssfeed https://ift.tt/2ZFz67p
via IFTTT