Breaking

Monday, September 9, 2019

പുന്ന നൗഷാദ് വധം; ഒന്നാംപ്രതി അറസ്റ്റില്‍

ചാവക്കാട്: കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് പുന്ന പുതുവീട്ടിൽ നൗഷാദിനെ വെട്ടിക്കൊന്ന കേസിലെ ഒന്നാംപ്രതിയെ അറസ്റ്റ് ചെയ്തു. പോപ്പുലർ ഫ്രണ്ടിന്റെ ചാവക്കാട് ഏരിയാ പ്രസിഡന്റ് ചാവക്കാട് പുന്ന അറയ്ക്കൽ ജമാലുദ്ദീ(കാരി ഷാജി49)നെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവർ ആറായി. ഇയാൾക്കുവേണ്ടി അന്വേഷണസംഘം ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. നൗഷാദിനെ കൊലപ്പെടുത്താനുള്ള സംഘത്തെ എത്തിച്ചതിലും കൊല ആസൂത്രണം ചെയ്തതിലും ഇയാളാണ് മുഖ്യപങ്കുവഹിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ക്രൈം ഡിറ്റാച്ച്മെന്റ് എ.സി.പി. സി.ഡി. ശ്രീനിവാസന്റെയും ചാവക്കാട് എസ്.എച്ച്.ഒ. ജി. ഗോപകുമാറിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടിച്ചത്. എസ്.ഡി.പി.ഐ. പ്രവർത്തകൻ എടക്കഴിയൂർ നാലാംകല്ല് തൈപ്പറമ്പിൽ മുബിൻ (26), പോപ്പുലർ ഫ്രണ്ടിന്റെ മന്ദലാംകുന്ന് ഏരിയാ പ്രസിഡന്റ് പുന്നയൂർ അവിയൂർ വാലിപറമ്പിൽ ഫെബീർ (30), പോപ്പുലർ ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം ചെറുതുരുത്തി വെട്ടിക്കാട്ടിരി ഇരക്കാട്ടിൽ മുഹമ്മദ് മുസ്തഫ (37), പോപ്പുലർ ഫ്രണ്ട് ചാവക്കാട് ഡിവിഷൻ മുൻ പ്രസിഡന്റ് പാലയൂർ കരിപ്പയിൽ ഫാമിസ് (42), ഗുരുവായൂർ കോട്ടപ്പടി തോട്ടത്തിൽ (കറുപ്പംവീട്ടിൽ) ഫൈസൽ (37) എന്നിവരാണ് നേരത്തേ അറസ്റ്റിലായത്. ജൂലായ് 30-നാണ് പുന്ന സെന്ററിൽ ബൈക്കുകളിലെത്തിയ സംഘം നൗഷാദ് ഉൾപ്പെടെ നാലുപേരെ വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ നൗഷാദ് പിറ്റേന്ന് രാവിലെ മരിച്ചു. അറസ്റ്റ് കൊലയുടെ നാൽപ്പതാം നാളിൽ ചാവക്കാട്: നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി ജമാലുദ്ദീൻ അറസ്റ്റിലാവുന്നത് കൊലപാതകം കഴിഞ്ഞ് നാൽപ്പതാംനാൾ. ഇത്രയുംനാൾ തമിഴ്നാട്ടിലും മറ്റും ഒളിവിലായിരുന്നെന്നാണ് ഇയാൾ പോലീസിനോടു പറഞ്ഞത്. ഇയാൾക്കുവേണ്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. ചാവക്കാടിനെ നടുക്കിയ രാഷ്ട്രീയകൊലപാതകത്തിലെ പ്രതികൾ എസ്.ഡി.പി.ഐ., പോപ്പുലർ ഫ്രണ്ട് എന്നിവയുടെ പ്രവർത്തകരാണെന്ന് ആദ്യദിവസങ്ങളിൽത്തന്നെ പോലീസിന് വ്യക്തമായിരുന്നു. എന്നാൽ, കേസിലെ ആദ്യപ്രതി പിടിയിലാവുന്നത് സംഭവം കഴിഞ്ഞ് അഞ്ചാംദിവസമാണ്. പ്രതികളെ പിടികൂടുന്നതിൽ പോലീസ് മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപവുമായി കോൺഗ്രസും നൗഷാദിന്റെ കുടുംബവും രംഗത്തെത്തിയിരുന്നു. ജൂലായ് 30-നാണ് പുന്ന സെന്ററിൽ ബൈക്കുകളിലെത്തിയ സംഘം നൗഷാദ് ഉൾപ്പെടെ നാലുപേരെ വെട്ടിയത്. സംഘത്തിൽ 15 പേരെങ്കിലും ഉണ്ടായിരുന്നുവെന്നാണ് സാക്ഷിമൊഴി. എന്നാൽ, കേസിൽ ഇതുവരെ അറസ്റ്റിലായത് ആറുപേർ മാത്രം. പുന്ന മേഖലയിൽ എസ്.ഡി.പി.ഐ.യുടെ പ്രവർത്തനങ്ങൾക്ക് കൊല്ലപ്പെട്ട നൗഷാദ് തടസ്സമായതിന്റെ വൈരാഗ്യമാണ് കൊലയിൽ കലാശിച്ചത്. പ്രദേശത്ത് മാസങ്ങൾക്കുമുമ്പ് കോൺഗ്രസ്-എസ്.ഡി.പി.ഐ. പ്രവർത്തകർ തമ്മിലുണ്ടായ അടിപിടിയിൽ കോൺഗ്രസ് പ്രവർത്തകരെ നൗഷാദ് സംരക്ഷിച്ചതാണ് വൈരാഗ്യത്തിന് വീര്യം കൂട്ടിയതെന്ന് പറയുന്നു. Content Highlights:punna noushad congress worker murder hacked to death Chavakkad first accused got arrested


from mathrubhumi.latestnews.rssfeed https://ift.tt/3167HsF
via IFTTT