ചാവക്കാട്: നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി ജമാലുദ്ദീൻ അറസ്റ്റിലാവുന്നത് കൊലപാതകം കഴിഞ്ഞ് നാൽപ്പതാംനാൾ. ഇത്രയുംനാൾ തമിഴ്നാട്ടിലും മറ്റും ഒളിവിലായിരുന്നെന്നാണ് ഇയാൾ പോലീസിനോടു പറഞ്ഞത്. ഇയാൾക്കുവേണ്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. ചാവക്കാടിനെ നടുക്കിയ രാഷ്ട്രീയകൊലപാതകത്തിലെ പ്രതികൾ എസ്.ഡി.പി.ഐ., പോപ്പുലർ ഫ്രണ്ട് എന്നിവയുടെ പ്രവർത്തകരാണെന്ന് ആദ്യദിവസങ്ങളിൽത്തന്നെ പോലീസിന് വ്യക്തമായിരുന്നു. എന്നാൽ, കേസിലെ ആദ്യപ്രതി പിടിയിലാവുന്നത് സംഭവം കഴിഞ്ഞ് അഞ്ചാംദിവസമാണ്. പുന്ന നൗഷാദ് വധം; ഒന്നാംപ്രതി അറസ്റ്റിൽ പ്രതികളെ പിടികൂടുന്നതിൽ പോലീസ് മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപവുമായി കോൺഗ്രസും നൗഷാദിന്റെ കുടുംബവും രംഗത്തെത്തിയിരുന്നു. ജൂലായ് 30-നാണ് പുന്ന സെന്ററിൽ ബൈക്കുകളിലെത്തിയ സംഘം നൗഷാദ് ഉൾപ്പെടെ നാലുപേരെ വെട്ടിയത്. സംഘത്തിൽ 15 പേരെങ്കിലും ഉണ്ടായിരുന്നുവെന്നാണ് സാക്ഷിമൊഴി. എന്നാൽ, കേസിൽ ഇതുവരെ അറസ്റ്റിലായത് ആറുപേർ മാത്രം. പുന്ന മേഖലയിൽ എസ്.ഡി.പി.ഐ.യുടെ പ്രവർത്തനങ്ങൾക്ക് കൊല്ലപ്പെട്ട നൗഷാദ് തടസ്സമായതിന്റെ വൈരാഗ്യമാണ് കൊലയിൽ കലാശിച്ചത്. പ്രദേശത്ത് മാസങ്ങൾക്കുമുമ്പ് കോൺഗ്രസ്-എസ്.ഡി.പി.ഐ. പ്രവർത്തകർ തമ്മിലുണ്ടായ അടിപിടിയിൽ കോൺഗ്രസ് പ്രവർത്തകരെ നൗഷാദ് സംരക്ഷിച്ചതാണ് വൈരാഗ്യത്തിന് വീര്യം കൂട്ടിയതെന്ന് പറയുന്നു. Content Highlights:punna noushad murder chavakkad, first accused arrested after 40 days, Congress, SDPI
from mathrubhumi.latestnews.rssfeed https://ift.tt/2ZNUCqQ
via
IFTTT