അഹമ്മദാബാദ്: ഇന്ത്യൻ പൗരൻമാരെന്ന നിലയിൽ ഇന്ത്യക്കാർക്ക്തങ്ങളുടെ സർക്കാരിനെ വിമർശിക്കാനുള്ള അധികാരമുണ്ടെന്നുംഅതിനെ രാജ്യദ്രോഹമായി കാണാൻ സാധിക്കില്ലെന്നുംജസ്റ്റിസ് ദീപക് ഗുപ്ത. ഭൂരിപക്ഷവാദം നിയമമാക്കാൻ പറ്റില്ല. ന്യൂനപക്ഷത്തിനും അവരുടെ അവകാശങ്ങൾ പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. "ആവിഷ്കാരസ്വാതന്ത്ര്യവും രാജ്യദ്രോഹവും" എന്ന വിഷയത്തിൽ ശനിയാഴ്ച അഹമ്മദാബാദിൽ അഭിഭാഷകർക്കായി സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "എക്സിക്യൂട്ടീവിനും ജുഡീഷ്യറിക്കും ബ്യൂറോക്രസിക്കും സായുധസേനയ്ക്കും എതിരേയുള്ളവിമർശനങ്ങളെ ഒരിക്കലും രാജ്യദ്രോഹമായി കാണാൻ സാധിക്കില്ല. ഇത്തരം സ്ഥാപനങ്ങൾക്കെതിരെയുള്ള വിമർശനങ്ങളെനമ്മൾ അടിച്ചമർത്താൻ ശ്രമിച്ചാൽ നമ്മുടേത് ജനാധിപത്യരാജ്യത്തിനു പകരം പോലീസ് രാജാവും. ഭരണഘടനയിൽ അധികം പറഞ്ഞിട്ടില്ലാത്ത ഒരു അവകാശം കൂടി എന്നെ സംബന്ധിച്ചുണ്ട്. അഭിപ്രായം പറയാനും മനസ്സാക്ഷിക്കുനിരക്കുന്ന രീതിയിൽ പ്രവർത്തിക്കാനുമുള്ളസ്വാതന്ത്ര്യത്തിനു പുറമെ ഏറ്റവും മുഖ്യമായ ഒന്നുണ്ട്,അത് വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണ്. ഓരോ സമൂഹത്തിനും അവരുടേതായ നിയമങ്ങളുണ്ട്. ജനം കാലപ്പഴക്കമുള്ള നിയമങ്ങളിലും സമ്പ്രദായങ്ങളിലും കടിച്ചുതൂങ്ങുമ്പോൾ സമൂഹം ക്ഷയിക്കുകയാണ്. അത് പിന്നെ വികസിക്കുന്നില്ല. പുതിയ ചിന്തകർ ഉദയം കൊള്ളുന്നത് സമൂഹത്തിന്റെ വളരെ സ്വീകാര്യമായ പെരുമാറ്റച്ചട്ടങ്ങളോട് വിയോജിക്കുമ്പോഴാണ്. എല്ലാവരും നടക്കുന്ന വഴിയാണ് നാം പിന്തുടരുന്നതെങ്കിൽ പുതിയ പാതകൾ ഒരിക്കലും സൃഷ്ടിക്കപ്പെടില്ല. മനസ്സിന്റെ പുതിയ വാതായനങ്ങൾ വികസിക്കുകയുമില്ല. പുതിയ ചിന്തകളും മതാചാരങ്ങളുമെല്ലാം വികസിക്കുന്നത് പഴയതിനെ ചോദ്യം ചെയ്യുമ്പോൾ മാത്രമാണ്." അതിനാൽ തന്നെ അഭിവാഞ്ഛകൾ ഉപേക്ഷിക്കരുത്. എന്തുകൊണ്ട് ഈ വിശ്വാസം, എന്തു കൊണ്ട് പുതിയതൊന്നും ഉണ്ടാവുന്നില്ല എന്ന് എല്ലായ്പ്പോഴും ചോദിച്ചുകൊണ്ടിരിക്കണം. അപ്പോഴേ സമൂഹം വികസിക്കൂവെന്നും ജസ്റ്റിസ് ഗുപ്ത കൂട്ടിച്ചേർത്തു. "അധികാരത്തിലുള്ള സർക്കാരിനെ വിമർശിക്കാനുള്ള എല്ലാവിധ അവകാശവും നമുക്കുണ്ട്. അത് ഏത് സർക്കാരുമായിക്കൊള്ളട്ടെ",രാജ്യദ്രോഹകുറ്റത്തിന്റെ ദുരുപയോഗം സ്വാതന്ത്ര്യസമരസേനാനികൾ നമുക്ക് നേടിത്തന്ന അടിസ്ഥനതത്വത്തിന് എതിരാണെന്നും അദ്ദേഹം വിമർശിച്ചു. ജുഡീഷ്യറിയും വിമർശനത്തിന് അതീതമല്ലെന്നും താൻ സുപ്രീം കോടതി ജഡ്ജിയെന്ന നിലയിലല്ല ഈ അഭിപ്രായങ്ങൾ പറയുന്നതെന്നും അഭിപ്രായങ്ങളെല്ലാം വ്യക്തിപരമാണെന്നും അദ്ദേഹം വ്യക്തമാക്കി. content highlights:Criticism of govt and judiciary not sedition,Majoritarianism cant be law,says justice Deepak Gupta
from mathrubhumi.latestnews.rssfeed https://ift.tt/2zZftZx
via
IFTTT