ന്യൂഡൽഹി: അടിവസ്ത്രക്കടയിലെ ഡ്രസ്സിങ് റൂമിൽ ഒളിക്യാമറ വെച്ചതായി മാധ്യമപ്രവർത്തകയുടെ പരാതി. ന്യൂഡൽഹിയിൽ ഗ്രേറ്റർ കൈലാഷിലെ പ്രമുഖ അടിവസ്ത്രക്കടയിലാണ് സംഭവം. കടയിലെ ജീവനക്കാരൻ ഒളിക്യാമറയിലൂടെ പകർത്തുന്ന ദൃശ്യങ്ങൾ തത്സമയം കാണുന്നത് കണ്ടതായും യുവതി പരാതിയിൽ പറയുന്നു. ഓഗസ്റ്റ് 31നാണ് കേസിനാസ്പദമായി സംഭവം നടക്കുന്നത്. ഗ്രേറ്റർ കൈലാഷിലെ എം ബ്ലോക്കിലെ കടയിൽ നിന്ന് യുവതി അടിവസ്ത്രങ്ങൾ എടുത്ത് ഡ്രസ്സിങ് റൂമിൽ കയറി ധരിച്ചു നോക്കി. അൽപസമയങ്ങൾക്ക് ശേഷം കടയിലെ ജീവനക്കാരി മറ്റൊരു മുറിയിലേക്ക് പോയി വസ്ത്രം ധരിച്ചുനോക്കാൻ ആവശ്യപ്പെട്ടു. കാര്യം അന്വേഷിച്ചറിഞ്ഞപ്പോഴാണ് ആ മുറിയിൽ രഹസ്യക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്ന വിവരം അറിയുന്നത്. ഈസമയം താൻ അർധനഗ്നയായിരിക്കുകയായിരുന്നെന്നും ഡ്രസ്സിങ് റൂമിനോട് ചേർന്നുള്ള മുറിയിൽ നിന്ന് രഹസ്യക്യാമറയിലെ ദൃശ്യങ്ങൾ കടയിലെ രണ്ട് ജീവനക്കാർ തത്സമയം കാണുകയുമായിരുന്നുവെന്നാണ് യുവതി പറയുന്നത്. ഉടൻ തന്നെ നിലവിളിച്ച് വസ്ത്രങ്ങൾ ധരിച്ച് പുറത്തേക്കിറങ്ങി കടയുടമയോട് പരാതി പറഞ്ഞപ്പോൾ നിഷേധിക്കുകയായിരുന്നു. തുടർന്ന് യുവതി പോലീസിൽ പരാതി നൽകി. എന്നാൽ, പരാതി നൽകി മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ്, സംഭവത്തിനെതിരെ പോലീസ് എഫ്ഐആർ എടുത്ത് കേസ് രജിസ്റ്റർ ചെയ്തെന്നും ഇതുവരെയും സ്ഥാപനത്തിനെതിരെയും ജീവനക്കാരനെതിരെയും പോലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപവും ഉയരുന്നുണ്ട്. Content Highights:hidden camera seized from inner wears shop in NewDelhi
from mathrubhumi.latestnews.rssfeed https://ift.tt/2ZYHRpc
via
IFTTT