Breaking

Monday, September 9, 2019

ജീപ്പിൽ നിന്ന് വനപാതയിൽ വീണ പിഞ്ചുകുഞ്ഞ് ചെക്ക് പോസ്റ്റിൽ ഇഴഞ്ഞെത്തി; രക്ഷപ്പെട്ടത് അത്ഭുതകരമായി

തൊടുപുഴ: ഇടുക്കി രാജമലയിൽ ഓടിക്കൊണ്ടിരുന്ന ജീപ്പിൽ നിന്ന് രാത്രി പുറത്തേക്ക് വീണ ഒന്നര വയസുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. ചെക്ക് പോസ്റ്റിന് സമീപത്ത് ഇഴഞ്ഞെത്തിയ കുഞ്ഞിനെ കണ്ട വനം വകുപ്പ് ഉദ്യോഗസ്ഥർ കുട്ടിക്ക് പ്രാഥമിക ശുശ്രൂഷ നൽകി തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചു. വന്യജീവികളുടെ സാന്നിധ്യം കൂടുതലുള്ള മേഖലയാണിത്. ജീപ്പ് 50 കിലോമീറ്റർ പിന്നിട്ടതിന് ശേഷമാണ് മാതാപിതാക്കൾ കുഞ്ഞിനെ കാണാതായ വിവരം അറിയുന്നത്. ഞായറാഴ്ച രാത്രിയാണ് സംഭവം. കമ്പളിക്കണ്ടം സ്വദേശികളുടേതാണ് കുഞ്ഞ്. പഴനി യാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു ഇവർ. രാജമല ചെക്ക് പോസ്റ്റിന് സമീപത്ത് വെച്ചാണ് കുഞ്ഞ് ഇവർ സഞ്ചരിച്ച ജീപ്പിൽ നിന്ന് താഴെ വീണത്. ഫോറസ്റ്റ് ചെക്ക് പോസ്റ്റിലെ സിസിടിവി ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസിന് ലഭിച്ചു. കൂട്ടിയെ പിന്നീട് പോലീസിന് കൈമാറി. കമ്പളിക്കണ്ടത്തെ വീട്ടിലെത്തിയതിന് ശേഷം മാത്രമാണ് മാതാപിതാക്കൾ കുഞ്ഞിനെ കാണാതായ വിവരം അറിയുന്നതെന്നാണ് ഇവർ പോലീസിനെ അറിയിച്ചത്. രാത്രി തന്നെ കുഞ്ഞിനെ പോലീസ് മാതാപിതാക്കൾക്ക് കൈമാറുകയും ചെയ്തു. Content Highlights:one and half-year-old baby girl fell from the vehicle-Miraculously escaped-idukki rajamala


from mathrubhumi.latestnews.rssfeed https://ift.tt/2ZLQPtT
via IFTTT