തിരുവനന്തപുരം: പരിഷ്കരിച്ച മോട്ടോർ വാഹന നിയമ ലംഘനങ്ങൾക്കുള്ള വൻ പിഴ കുറയ്ക്കാനുള്ള സാധ്യത തേടി സംസ്ഥാന സർക്കാർ. കുറഞ്ഞ തുക പിഴ ഈടാക്കാനുള്ള സാധ്യത പരിശോധിക്കാൻ ആവശ്യപ്പെട്ട് സംസ്ഥാന ഗതാഗത വകുപ്പ് നിയമവകുപ്പിന് കത്തയച്ചു. മുമ്പുള്ളതിനെക്കാൾ പത്തിരട്ടിയോളം ഉയർന്ന പിഴ ഈടാക്കുന്നതിനെതിരേ ജനങ്ങളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാറിന്റെ പുതിയ നീക്കം. കുത്തനെ ഉയർത്തിയ പിഴയ്ക്കെതിരേ സിപിഎമ്മും കോൺഗ്രസും ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കുറഞ്ഞ പിഴ ഈടാക്കിക്കൊണ്ട് റോഡ് നിയമം കർശനമായി നടപ്പാക്കാനുള്ള സാധ്യത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര നിയമത്തെ മറികടന്ന് നിയമ നിർമാണത്തിലേക്ക് വന്നാൽ അതിന് രാഷ്ട്രപതിയുടെ അംഗീകരം വേണം. അതിനാൽ നിയമനിർമാണത്തിലേക്ക് കടക്കാതെ പിഴ കുറച്ചുകൊണ്ട് നിയമം കർശനമാക്കാൻ സാധിക്കുമോയെന്നാണ് സർക്കാർ പരിശോധിക്കുക. കേരളത്തിന് പുറമേ പഞ്ചാബ്, മധ്യപ്രദേശ്, തെലുങ്കാന, ഗുജറാത്ത്, ബംഗാൾ, രാജസ്ഥാൻ ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളും പുതിയ നിയമം നടപ്പാക്കുന്ന കാര്യം നീട്ടി വയ്ക്കാൻ ആലോചിക്കുന്നുണ്ട്. പുതുക്കിയ മോട്ടോർ വാഹന ഭേദഗതി നിയമ പ്രകാരം സെപ്റ്റംബർ ഒന്ന് മുതലാണ് പുതിയ പിഴ ശിക്ഷ സംസ്ഥാനത്ത് നടപ്പാക്കിയിരുന്നത്. ഇതുപ്രകാരം ആയിരം മുതൽ 25000 രൂപ വരെയാണ് വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴ. ജനങ്ങൾക്ക് ആവശ്യമായ ബോധവത്കരണം നൽകാതെയാണ് സംസ്ഥാന സർക്കാർ പുതുക്കിയ പിഴ വളരെ വേഗത്തിൽ നടപ്പാക്കിയതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. Content Highlights; kerala government seeking possibility for avoid high traffic fines
from mathrubhumi.latestnews.rssfeed https://ift.tt/2ZPRCLu
via
IFTTT