തിരുവനന്തപുരം: കേരളീയം-വി.കെ.മാധവൻകുട്ടി പുരസ്കാരം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിച്ചു. മാതൃഭൂമി ഓൺലൈനിലെ സീനിയർ കണ്ടന്റ് റൈറ്റർ കെ.എച്ച്.രമ്യ, ഏഷ്യാനെറ്റ് ചീഫ് റിപ്പോർട്ടർ കെ.അരുൺകുമാർ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. മാധ്യമമേഖലയിലെ വിദേശനിക്ഷേപം കൂടുന്നതും ഗൗരി ലങ്കേഷിനെപ്പോലുള്ളവർ കൊല്ലപ്പെടുന്നതും മാധ്യമസ്വാതന്ത്ര്യംതന്നെ ഇല്ലാതാക്കുന്നതാണെന്ന് കടകംപള്ളി പറഞ്ഞു. സി.പി.ഐ. കേന്ദ്ര നിർവാഹകസമിതി അംഗം പന്ന്യൻ രവീന്ദ്രൻ വി.കെ.മാധവൻകുട്ടി അനുസ്മരണ പ്രഭാഷണം നടത്തി. കേരളീയം ചെയർമാൻ പി.വി.അബ്ദുൾ വഹാബ് എം.പി., ജി.രാജ്മോഹൻ, എസ്.ആർ.ശക്തിധരൻ എന്നിവർ സംസാരിച്ചു. Content Highlights: Keraleeyam-VK Madhavankutty Award
from mathrubhumi.latestnews.rssfeed https://ift.tt/315hj76
via
IFTTT