Breaking

Tuesday, September 3, 2019

ചന്ദ്രയാന്‍ 2 : ലാന്‍ഡറിന്റെ ആദ്യഭ്രമണ പഥം താഴ്ത്തല്‍ വിജയകരം

ബെംഗളൂരു: ചന്ദ്രയാൻ 2 ദൗത്യം അതിന്റെ അന്തിമ ഘട്ടത്തിലേക്ക്. ഓർബിറ്ററിൽ നിന്ന് വേർപെട്ട് സ്വതന്ത്ര സഞ്ചാരം തുടങ്ങിയ ലാൻഡറിന്റെ ഭ്രമണപഥം മാറ്റുന്ന ആദ്യ ഘട്ടവും വിജയകരമായി പിന്നിട്ടു. ലാൻഡറിന്റെ ആദ്യ ഭ്രമണപഥം താഴ്ത്തൽ പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 8.50 നാണ് ഈ ദൗത്യം ഇസ്രോ നിർവഹിച്ചത്. നാല് സെക്കൻഡ് മാത്രം നീണ്ടുനിന്ന പ്രക്രിയയിലൂടെ ഭ്രമണപഥം താഴ്ത്തി. ചന്ദ്രനിൽ നിന്ന് 104 കിലോമീറ്റർ അടുത്ത ദൂരവും 128 കിലോമീറ്റർ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് ലാൻഡർ ഇപ്പോഴുള്ളത്. അടുത്ത ഭ്രമണപഥം താഴ്ത്തൽ നാളെ ഉച്ചയ്ക്ക് ശേഷം 3.30 നും 4.30നും മധ്യേ നടക്കും. ഓർബിറ്ററും ലാൻഡറും കുഴപ്പങ്ങളൊന്നുമില്ലാതെ അതിന്റെ യാത്രയിലാണെന്ന് ഇസ്രോ അറിയിച്ചു. Content Highlights:Next de-orbiting maneuver is scheduled on September 04


from mathrubhumi.latestnews.rssfeed https://ift.tt/2LkfTiu
via IFTTT