Breaking

Tuesday, September 10, 2019

മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി

വില്ലിങ്ടൺ: ലോകമെമ്പാടുമുള്ള മലയാളി സമൂഹം ഓണം ആഘോഷിച്ച് കൊണ്ടിരിക്കുന്ന വേളയിൽ ആശംസകളുമായി ന്യൂസിലൻഡ് പ്രധാനമന്ത്രിയും. മലയാളിയും ന്യൂസിലൻഡ് പാർലമെന്റ് അംഗവുമായ പ്രിയങ്ക രാധകൃഷ്ണനൊപ്പമാണ് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡേൻ മലയാളി സമൂഹത്തിന് ആശംസകൾ നേർന്നത്. ന്യൂസിലൻഡിലെ മലയാളി സമൂഹത്തിന് സന്തോഷപ്രദമായ ഓണാശംസകൾ നേരുന്നുവെന്ന് അവർ പറഞ്ഞു. സമാധനത്തോടെയും സന്തോഷത്തോടെയും എല്ലാ കുടുംബങ്ങളും ഓണാഘോഷം ആനന്ദകരമാക്കണമെന്നും ന്യൂസിലൻഡ് പ്രധാനമന്ത്രി പറഞ്ഞു. മലയാളി സമാജങ്ങൾക്കും അവർ ആശംസകൾ നേർന്നു. ന്യൂസിലൻഡിലടക്കമുള്ള വിദേശ രാജ്യങ്ങളിൽ വിവിധ മലയാളി സംഘടനകളുടെ വിപുലമായ ഓണോഘോഷ പരിപാടികളാണ് നടന്ന് വരുന്നത്. Content Highlights:Onam Greetings-New Zealand Prime Minister-Jacinda Ardern


from mathrubhumi.latestnews.rssfeed https://ift.tt/2LoRAkH
via IFTTT