Breaking

Tuesday, September 10, 2019

ഏകാദശിയില്‍ വിക്ഷേപിച്ചതാണ് യുഎസിന്റെ ചന്ദ്രദൗത്യം വിജയിക്കാന്‍ കാരണം-മുന്‍ ആര്‍എസ്എസ് നേതാവ്

പുണെ: അമേരിക്ക 39-ാം ശ്രമത്തിലാണ് ചന്ദ്രദൗത്യം വിജയിപ്പിച്ചെടുത്തതെന്നുംഏകാദശിയിൽ വിക്ഷേപണം നടത്തിയതാണ് അത് വിജയിക്കാൻ കാരണമായതെന്നും മുൻ ആർഎസ്എസ് നേതാവ് സംഭജി ഭിഡെ പറഞ്ഞു. ഇന്ത്യയുടെ ചന്ദ്രയാൻ-2 പദ്ധതി പൂർണവിജയത്തിലേക്കെത്താൻ സാധിക്കാത്തതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2018 ജനുവരിയിൽ നടന്ന ഭീമ-കൊറേഗാവ് അക്രമത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന ശിവ് പ്രതിഷ്ഠൻ ഹിന്ദുസ്ഥാൻ എന്ന സംഘടനയുടെ തലവനാണ് ഭിഡെ. 38 തവണ നേരത്തെ അമേരിക്ക ബഹിരാകാശ പേടകം ചന്ദ്രോപരിതലത്തിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ആവർത്തിച്ചുള്ള പരാജയത്തെ തുടർന്ന് സമയം ഗണിച്ച് നോക്കിയുള്ള ഇന്ത്യൻ സംവിധാനം തിരഞ്ഞെടുക്കാമെന്ന് ഒരു അമേരിക്കൻ ശാസ്ത്രജ്ഞൻ നിർദേശിച്ചു. ഇന്ത്യൻ സമയ അളവെടുപ്പ് സമ്പ്രദായത്തെ അടിസ്ഥാനമാക്കിയുള്ള 39-ാമത്തെ ശ്രമത്തിൽ തങ്ങളുടെ ബഹിരാകാശ പേടകം ചന്ദ്രനിലേക്ക് അയയ്ക്കുന്നതിൽ അമേരിക്കക്കാർ വിജയിച്ചു. എല്ലാവരേയും അമ്പരിപ്പിക്കുന്നതായിരുന്നു അത്. ഏകാദശി ദിനത്തിലാണ് അവർ 39-ാം പേടകം വിക്ഷേപിച്ചതെന്നും ബിഡെ പറഞ്ഞു. സോളാപുരിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. Content Highlights:US Moon Mission Successful As They Launched On Ekadashi-Sambhaji Bhide


from mathrubhumi.latestnews.rssfeed https://ift.tt/2ZMxgTb
via IFTTT