കൊല്ലം: പരവൂർ പാരിപ്പള്ളിക്ക് സമീപം പുത്തൻകുളത്ത് കെട്ടിടത്തിന്മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ടു പേർ മരിച്ചു. മൂന്നുപേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. രഞ്ജിത്ത്, ചന്തു എന്നിവരാണ് മരിച്ചത്. ഇന്നു പുലർച്ച മൂന്ന് മണിയോടെയായിരുന്നു. അപകടം. അഞ്ചു പേർ താമസിക്കുന്ന കെട്ടിടത്തിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. കെട്ടിടത്തിന്റെ സമീപത്ത് തീയേറ്റർ പൊളിച്ചതിന്റെ അവശിഷ്ടങ്ങളും മറ്റും കൂട്ടിയിട്ടിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ മണ്ണ് ഒലിച്ചിറങ്ങുകയും കെട്ടിടത്തിനോട് ചേർന്ന് നിൽക്കുന്ന മതിൽ തകരുകയുമുണ്ടായി. ഇതോടെ കൂട്ടിയിട്ടിരുന്ന അവശിഷ്ടങ്ങൾ അഞ്ചു പേർ താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് പതിക്കുകയായിരുന്നു. മരിച്ച രഞ്ജിത്തും ചന്തുവും ആനപാപ്പൻമാരാണെന്നാണ് റിപ്പോർട്ട്. ഇവരുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. Content Highlights:Two persons were death-building collapsed in kollam Paravur
from mathrubhumi.latestnews.rssfeed https://ift.tt/32xSIbk
via
IFTTT