ന്യൂഡൽഹി: ഗതാഗത നിയമം ലംഘിച്ചതിന് 25,000 രൂപ പിഴയിട്ടതിന്റെ കലിപ്പിൽ യുവാവ് സ്വന്തം ബൈക്കിന് തീയിട്ടു. വ്യാഴാഴ്ച ഡൽഹിയിലെ മാൽവിയ നഗറിൽ പൊതു നിരത്തിലാണ് ബൈക്കിന് തീകൊളുത്തിയത്. നിയമലംഘനത്തിന്റെ പേരിൽ ഡൽഹി പോലീസ് വലിയ തുക പിഴയിട്ടതിൽ പ്രതിഷേധിച്ചാണ് ഇയാൾ ബൈക്ക് കത്തിച്ചത്. ഗതാഗത നിയമലംഘനങ്ങൾക്കുള്ള ശിക്ഷയും പിഴ തുകയും നിരവധി ഇരട്ടിയായി വർധിപ്പിച്ചത് അടുത്തിടെയാണ്. ട്രാഫിക് പോലീസിന്റെ പരിശോധനയ്ക്കിടെയാണ് മദ്യപിച്ച് വാഹനമോടിച്ചതിന് ഇയാൾക്ക് പോലീസ് 25,000 രൂപ പിഴയിട്ടത്. ഇതിൽ പ്രകോപിതനായാണ് മദ്യലഹരിയിലായിരുന്ന ഇയാൾ ബൈക്ക് കത്തിച്ചതെന്ന് പോലീസ് പറയുന്നു. പൊതു നിരത്തിൽ അഗ്നിബാധയുണ്ടാക്കിയതിന് ഇയാൾക്കെതിരെ കേസെടുത്തിട്ടുമുണ്ട്. സെപ്റ്റംബർ ഒന്നു മുതലാണ് ട്രാഫിക് നിയമലംഘനങ്ങൾക്ക് പുതുക്കിയ പിഴ നിലവിൽവന്നത്. ഇതിനു ശേഷം രാജ്യത്ത് നിരവധി പേർക്ക് ഉയർന്ന തുക പിഴയിട്ടിരുന്നു. ഗുരുഗ്രാമിൽ വിവിധ ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ യുവാവിന് 24,000 രൂപ പിഴയിട്ടു. സിഗ്നൽ തെറ്റിച്ചതിന് ഓട്ടോറിക്ഷാ ഡ്രൈവർക്ക് 32,500 രൂപയും പിഴയിട്ടു. ഭുവനേശ്വറിൽ മദ്യപിച്ച് വാഹനം ഓടിച്ച മറ്റൊരു ഓട്ടോറിക്ഷാ ഡ്രൈവർക്ക് 47,500 രൂപയും പിഴ ലഭിച്ചു. ഇയാൾ 26,000 രൂപയ്ക്ക് ഏതാനും ദിവസം മുൻപാണ് ഒരു പഴയ ഓട്ടോറിക്ഷ വാങ്ങിയത്. പിഴയിട്ടതിനു പുറമേ പോലീസ് ഓട്ടോറിക്ഷ പിടിച്ചെടുത്തതായും ഇയാൾ ആരോപിക്കുന്നു. ബെംഗളൂരുവിൽ മദ്യപിച്ച് വാഹനമോടിച്ച യുവാവിന് 17,000 രൂപയുടെ പിഴശിക്ഷയും ലഭിച്ചിരുന്നു. Upset over challan drunk man set his bike on fire in Delhi Sheikh Sarai Area.#TrafficFines #Trafficviolation#challan #rto #roadsafety #roadfine #Rs23000 #TrafficRules pic.twitter.com/6pQx6WHdwX — Sachiin Suryavanshi (@sachinv70) September 5, 2019 Content Highlights:Challaned Rs 25,000 for drunken riding, Delhi man sets bike on fire in Malviya Nagar
from mathrubhumi.latestnews.rssfeed https://ift.tt/2HPaZt3
via
IFTTT