Breaking

Wednesday, September 4, 2019

ഓഹരി വിപണിയില്‍ നേരിയ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്ടം തുടരുന്നു. സെൻസെക്സ് 54 പോയന്റ് താഴ്ന്ന് 36508ലും നിഫ്റ്റി 15 പോയന്റ് നഷ്ടത്തിൽ 10782ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 446 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 461 ഓഹരികൾ നഷ്ടത്തിലുമാണ്. ബാങ്ക്, ഫാർമ ഓഹരികളാണ് വില്പന സമ്മർദത്തിൽ. അതേസമയം, എഫ്എംസിജി, ഇൻഫ്ര, ഐടി ഓഹരികൾ നേട്ടത്തിലുമാണ്. ഹീറോ മോട്ടോർകോർപ്, ബ്രിട്ടാനിയ, ഗെയിൽ, ഇൻഫോസിസ്, ഐടിസി, വിപ്രോ, ഹിന്ദുസ്ഥാൻ യുണിലിവർ, ഒഎൻജിസി, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. സൺ ഫാർമ, ഇന്ത്യബുൾസ് ഹൗസിങ്, റിലയൻസ്, ടാറ്റ മോട്ടോഴ്സ്, യെസ് ബാങ്ക്, ടാറ്റ സ്റ്റീൽ, ഏഷ്യൻ പെയിന്റ്സ്, വേദാന്ത തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/32tv9R7
via IFTTT