Breaking

Sunday, September 8, 2019

ആത്മാഭിമാനമുണ്ടെങ്കില്‍ പി.ജെ. ജോസഫ് യുഡിഎഫ് വിടണം- കോടിയേരി

തിരുവനന്തപുരം: ആത്മാഭിമാനമുണ്ടെങ്കിൽ പി.ജെ ജോസഫ് യുഡിഎഫ് വിടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജോസഫിനെ കൂക്കിവിളിച്ചവരെ നിയന്ത്രിക്കാൻ പോലും യുഡിഎഫ് നേതൃത്വത്തിന് കഴിഞ്ഞില്ല. ജോസഫ് കോൺഗ്രസിന്റെ തടവറയിലാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫിന്റെ സമുന്നതനായ നേതാക്കളിലൊരാളായ പിജെ ജോസഫിനെയാണ് യുഡിഎഫിന്റെ തന്നെ പരിപാടിയിൽ കൂകിവിളിച്ചത്. അങ്ങനെ ചെയ്തവരെ നിയന്ത്രിക്കാൻ പോലും പ്രതിപക്ഷ നേതാവ് ചെന്നിത്തലയ്ക്കോ ഉമ്മൻ ചാണ്ടിക്കോ സാധിച്ചില്ല. അത്ര ശക്തമായ വികാരം പിജെ ജോസഫിനെതിരായി യുഡിഎഫ് സമ്മേളനത്തിൽ പ്രതിഫലിച്ചിട്ടുണ്ട്. ഇങ്ങനെയൊരു അവസ്ഥ ഒരു യുഡിഎഫ് നേതാവിനും കേരളത്തിൽ സംഭവിച്ചിട്ടില്ലെന്ന് കോടിയേരി പറഞ്ഞു. ഇനിയും ഈ മുന്നണിയെന്നു പറഞ്ഞ് ഇവരെല്ലാം ഒരുമിച്ച് നടന്നാൽ ജനങ്ങൾ ഇവരെ പരിഹാസ്യരായിട്ടാണ് കാണുക. അത്മാഭിമാനമുണ്ടെങ്കിൽ യുഡിഎഫ് വിട്ട് പരസ്യമായ നിലപാട് സ്വീകരിക്കാൻ ജോസഫ് തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു. Content Highlights:kodiyeri balakrishnan reacts on p j joseph-jose k mani issue


from mathrubhumi.latestnews.rssfeed https://ift.tt/31gUKMI
via IFTTT