Breaking

Sunday, September 8, 2019

തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം; സംസ്ഥാനത്ത് പുതിയ പഞ്ചായത്തുകള്‍ രൂപവത്കരിക്കുന്നു

തിരുവനന്തപുരം: അടുത്ത വർഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് മുൻനിർത്തി സംസ്ഥാനത്ത് പുതിയ ഗ്രാമ പഞ്ചായത്തുകൾ രൂപവത്കരിക്കുന്നു. തദ്ദേശസ്വയം ഭരണ പ്രിൻസിപ്പൽ സെക്രട്ടറി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർക്ക് ഇതുസംബന്ധിച്ച നിർദേശം നൽകി. 2011-ലെ സെൻസസ് അടിസ്ഥാനമാക്കിയാണ് പുതിയ പഞ്ചായത്തുകൾ രൂപവത്കരിക്കുക. അതേ സമയം സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് പുതിയ നഗരസഭകളും കോർപ്പറേഷനുകളും ഇപ്പോൾ രൂപവത്കരിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. 27,340ലധികം ജനസംഖ്യ, 32 ചതുരശ്ര കി.മീറ്ററിലധികം വിസ്തീർണ്ണം, 50 ലക്ഷത്തിന് മുകളിലുള്ള തനത് വരുമാനം തുടങ്ങിയ മാനദണ്ഡങ്ങൾ കണക്കാക്കിയാണ് പുതിയ പഞ്ചായത്തുകൾ രൂപവത്കരിക്കുക. നാല് പഞ്ചായത്തുകൾ കൂട്ടിച്ചേർത്ത് ഒരു ബ്ലോക്ക് പഞ്ചായത്തും രൂപവത്കരിക്കണം. ഇതു സംബന്ധിച്ച് മന്ത്രിസഭ യോഗം ചർച്ച ചെയ്ത് ഈ മാസം തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് തീരുമാനം. പഞ്ചായത്തുകളെ നഗരസഭകളാക്കി ഉയർത്താൻ ശുപാർശ ചെയ്യേണ്ടതില്ലെന്നും പ്രിൻസിപ്പൽ സെക്രട്ടറി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നുണ്ട്. സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് ഈ തീരുമാനമെന്നാണ് സൂചന. യുഡിഎഫ് സർക്കാരും പഞ്ചായത്തുകളെ വിഭജിക്കാനുള്ള ശ്രമം നടത്തിയിരുന്നു. Content Highlights:New panchayats are being formed in the state-Local body election next year


from mathrubhumi.latestnews.rssfeed https://ift.tt/2PV8ZWm
via IFTTT