Breaking

Sunday, September 8, 2019

മധ്യപ്രദേശ് കോണ്‍ഗ്രസിലെ തമ്മിലടി തീര്‍ക്കാന്‍ എ കെ ആന്റണിയെ ചുമതലപ്പെടുത്തി സോണിയ

ന്യൂഡൽഹി: മധ്യപ്രദേശ് കോൺഗ്രസിലെ ആഭ്യന്തര പ്രശ്നത്തിൽ അസ്വസ്ഥയായി കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. പ്രശ്നം പരിഹരിക്കാൻ എ.കെ.ആന്റണിയുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥുമായി നടത്തിയ ചർച്ചക്ക് ശേഷമായിരുന്നു സോണിയയുടെ തീരുമാനം. മധ്യപ്രദേശിലെ രാഷ്ട്രീയ സ്ഥിതിഗതികൾ ചർച്ച ചെയ്തു. സംസ്ഥാനത്തെ പ്രശ്നങ്ങളിൽ സോണിയ ഗാന്ധി ആശങ്ക പ്രകടിപ്പിച്ചു. പ്രശ്നം എ.കെ.ആന്റണിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് അച്ചടക്ക സമിതിക്ക് കൈമാറിയതായും സോണിയയുമായുള്ള ചർച്ചക്ക് ശേഷം കമൽനാഥ് പ്രതികരിച്ചു. സംസ്ഥാനത്തെ ചില നേതാക്കളുടെ പ്രസ്താവനകൾ സംബന്ധിച്ച് മധ്യപ്രദേശിന്റെ ചുമതലയുള്ള ദീപക് ബാബ്റിയ സോണിയ ഗാന്ധിക്ക് കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മുൻ മുഖ്യമന്ത്രി ദിഗ് വിജയ് സിങിനെതിരെ ചില മന്ത്രിമാർ പരാതികളുന്നയിച്ചതായി റിപ്പോർട്ടിലുണ്ടായിരുന്നു. ജ്യോതിരാദിത്യ സിന്ധ്യക്ക് സംസ്ഥാന അധ്യക്ഷപദവി നൽകണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ പരസ്യമായി രംഗത്തെത്തിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം. സിന്ധ്യയെ പിന്തുണച്ച് കൊണ്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകളും ഫ്ളക്സുകളും പ്രത്യക്ഷപ്പെട്ടു. കമൽനാഥ് മന്ത്രിസഭയിലെ അംഗങ്ങളും ചില അംഗങ്ങളും സിന്ധ്യക്ക് പിന്തുണയുമായി രംഗത്തുണ്ട്. Content Highlights:Madhya Pradesh Congress infighting, Sonia Gandhi asks AK Antony-led panel to resolve crisis


from mathrubhumi.latestnews.rssfeed https://ift.tt/315fMy0
via IFTTT