വാഷിങ്ടൺ: താലിബാനുമായും അഫ്ഗാനിസ്ഥാൻ പ്രസിഡന്റുമായും നടത്താനിരുന്ന സമാധാന ചർച്ച റദ്ദാക്കിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താലിബാനുമായി സമാധാന ഉടമ്പടി ഉണ്ടാക്കാനുള്ള തീരുമാനത്തിൽനിന്ന് പിൻതിരിയുന്നതായും ട്രംപ് വ്യക്തമാക്കി. കാബൂളിൽ അമേരിക്കൻ സൈനികനടക്കം 12 പേരുടെ മരണത്തിനിടയാക്കിയ കാർബോംബാക്രണത്തിന്റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തതിനു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. അഫ്ഗാനിസ്ഥാനിൽ 18 വർഷമായി നടന്നുവരുന്ന താലിബാൻ-യുഎസ് ഏറ്റുമുട്ടൽ അവസാനിപ്പിക്കുന്നിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് താലിബാനുമായും അഫ്ഗാൻ പ്രസിഡന്റുമായും ട്രംപ് ചർച്ച നടത്താൻ തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് കാബൂളിൽ താലിബാൻ നടത്തിയ കാർബോംബ് സ്ഫോടനത്തിൽ ഒരു അമേരിക്കൻ സൈനികനടക്കം 12 പേർ കൊല്ലപ്പെട്ടത്. താലിബാനുമായി അമേരിക്കൻ മധ്യസ്ഥൻ അടുത്തിടെ നടത്തിയ ചർച്ചയിൽ സമാധാന ഉടമ്പടിക്ക് ധാരണയായിരുന്നു. അമേരിക്ക സൈനികരെ പിൻവലിച്ചാൽ അഫ്ഗാനിസ്ഥാനിലെ ഭീകരപ്രവർത്തനങ്ങൾ അവസാനിപ്പിക്കാം എന്നായിരുന്നു ധാരണ. ഉടമ്പടിക്ക് അന്തിമരൂപം നൽകാനിരിക്കെയാണ് ചർച്ച റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം. Content Highlights:Trump calls off secret meeting with Taliban
from mathrubhumi.latestnews.rssfeed https://ift.tt/2Abrsnb
via
IFTTT