ന്യൂഡൽഹി: മോദി സർക്കാരിനെതിരെ അഴിമതി ആരോപണവുമായി കോൺഗ്രസ്. 358 ധാതുക്കളുടെ ഖനനം ലേലം ചെയ്യാതെ 50 വർഷത്തേക്ക് പാട്ടക്കാലാവധി നീട്ടി നൽകിയതിലൂടെ പൊതുഖജനാവിന് നാല് ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര കുറ്റപ്പെടുത്തി. പാട്ടത്തിന് നൽകിയതിനെതിരായ ആരോപണങ്ങൾക്ക് സുപ്രീംകോടതിയിൽ പോലും സർക്കാർ കൃത്യമായ മറുപടി നൽകിയില്ലെന്നും അദ്ദേഹം ആരോപിച്ചു. പാട്ടം ലഭിച്ച കമ്പനികൾ ബിജെപിക്ക് വൻ തുകസംഭാവന നൽകിയതിന് പ്രത്യുപകാരമായിട്ടാണ് 50 വർഷത്തേക്ക് പാട്ടക്കാലാവധി നീട്ടി നൽകിയതെന്നാണ് കോൺഗ്രസിന്റെ ആരോപണം. ഖനനം പാട്ടത്തിന് നൽകിയതിനെക്കുറിച്ച് സിഎജി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിലൂടെ ബിജെപിക്ക് ലഭിച്ച രാഷ്ട്രീയ സംഭാവന എത്രയെന്ന് വെളിപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകണം. 2012 ലും 2014 ലും ധാതുക്കളുടെ ഖനനം ലേലത്തിലൂടെ നൽകുന്നതാണ് ഉചിതമായ മാർഗമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടതാണെന്നും അദ്ദേഹം പറയുന്നു. ലേലം ചെയ്യാതെ പാട്ടത്തിന് കൊടുത്തതിനെതിരായ ഹർജിയിൽ ഈ വർഷം ഏപ്രിലിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചെങ്കിലും ഇതുവരെയും മറുപടി നൽകിയിട്ടില്ലെന്നും പവൻ ഖേര പറഞ്ഞു Content Highlights:Congress accuses Centre of bypassing auction route
from mathrubhumi.latestnews.rssfeed https://ift.tt/31bkWsd
via
IFTTT