Breaking

Tuesday, September 10, 2019

പേ ടിഎമ്മിന്റെ നഷ്ടം 3,960 കോടി രൂപ

മുംബൈ: പേ ടിഎമ്മിന്റെ വരുമാനം നേരിയതോതിൽ വർധിച്ചെങ്കിലും നഷ്ടം 165 ശതമാനമായി ഉയർന്നു. ഡിജിറ്റൽ വാലറ്റ് മേഖലയിലെ വമ്പനായ പേ ടിഎമ്മിന് ഗൂഗിൾ പേ, ഫോൺപേ എന്നിവയിൽനിന്ന് കനത്ത മത്സരം നേരിടാനിടയായതാണ് നഷ്ടം വർധിപ്പിച്ചത്. പേ ടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ97 കമ്യൂണിക്കേഷൻ 2019 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിലുണ്ടാക്കിയ നഷ്ടം 3,959.6 കോടി രൂപയാണ്. മുൻ സാമ്പത്തിക വർഷമാകട്ടെ 1,490 കോടി രൂപയായിരുന്നു നഷ്ടം. കമ്പനിയുടെ വരുമാനമാകട്ടെ 3,319 കോടിയായി ഉയർന്നു. 2017-18 സാമ്പത്തിക വർഷത്തിൽ 3,229 കോടി രൂപയായിരുന്നു. പേ ടിഎം മണി, പേ ടിഎം ഫിനാൻഷ്യൽ സർവീസസ്, പേ ടിഎം എന്റർടെയ്ൻമെന്റ് സർവീസസ് തുടങ്ങിയവ ഉൾപ്പെടുന്ന കമ്പനിയുടെ അറ്റനഷ്ടം 4,217 കോടി രൂപയാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2A5Mvat
via IFTTT