ഗോഹട്ടി: വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദത്തിൽ കേന്ദ്ര സർക്കാർ കൈകടത്തില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 370-ാം വകുപ്പിൽ നിന്ന് ഏറെ വ്യത്യസ്തമാണ് 371-ാം വകുപ്പ്. വ്യക്തമായി താത്കാലിക സ്വഭാവത്തോടെയുള്ളതാണ് 370. എന്നാൽ വടക്ക് കിഴക്കൻ മേഖലയ്ക്ക് പ്രത്യേക വ്യവസ്ഥകൾ നൽകുന്നതാണ് 371. ഇവ രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും വടക്ക് കിഴക്കൻ കൗൺസിലിന്റെ 68-ാം പ്ലീനറി സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370-ാം അനുച്ഛേദം റദ്ദാക്കിയതിന് പിന്നാലെ വടക്ക് കിഴക്കൻ മേഖലയ്ക്ക് പ്രത്യേക പരിഗണന നൽകുന്ന371-ാം അനുച്ഛേദം കേന്ദ്രം എടുത്ത് കളയുമെന്ന് ചില ആളുകൾ തെറ്റിദ്ധരിപ്പിരുന്നെന്നും ഷാ പറഞ്ഞു. അത്തരമൊരു നീക്കം സർക്കാർ ചെയ്യില്ലെന്ന് ഞാൻ പാർലമെന്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ എട്ട് മുഖ്യമന്ത്രിമാരുടെ മുന്നിൽ വെച്ച് ഒരിക്കൽ കൂടി നിങ്ങൾക്ക് ഉറപ്പ് നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. Content Highlights:Will Not Tamper With Article 371-Amit Shah Makes a Promise
from mathrubhumi.latestnews.rssfeed https://ift.tt/2AcSiLH
via
IFTTT