Breaking

Friday, August 23, 2019

കാറിടിച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയില്‍

കായംകുളം: കായംകുളത്ത് ബാറിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ. കൂട്ടുപ്രതികളായ കായംകുളം സ്വദേശികളായ സാഹിൽ, അജ്മൽ എന്നിവരെയാണ് ഇന്ന് പുലർച്ച സേലം റെയിൽവേ സ്റ്റേഷനിൽ നിന്ന് ആർപിഎഫിന്റെ സഹായത്തോടെ പിടികൂടിയത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായി. കേസിൽ ഒന്നാം പ്രതിയായ ഷിയാസിനെ ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബുധനാഴ്ചയാണ് കായംകുളം കരിയിലക്കുളങ്ങര സ്വദേശി ഷമീർ ഖാനെ ചിറക്കടവിൽ ദേശീയപാതയക്കരികിൽ പ്രവർത്തിക്കുന്ന ബാറിനു സമീപത്ത് വെച്ച് മൂന്നംഗ സംഘം കാറിടിച്ച് ക്രൂരമായി കൊലപ്പെടുത്തിയത്. ബാറിൽവച്ച് ഷമീർ ഖാൻ പ്രതികളുമായി തർക്കത്തിലേർപ്പെട്ടിരുന്നു. പ്രശ്നം പരിഹരിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഷമീർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഒന്നാം പ്രതി ഷിയാസ് കാറിടിപ്പിച്ചു. റോഡിലേക്ക് വീണ ഷമീറിന്റെ തലയിലൂടെ കാർ ഓടിച്ചുകയറ്റുകയും ഷമീർ തൽക്ഷണം മരിക്കുകയും ചെയ്തു. കൊലപാതകശേഷം തിരുവനന്തപുരത്തേക്ക് രക്ഷപ്പെട്ട ഷിയാസിനെ കിളിമാനൂരിൽ നിന്നാണ് കണ്ടെത്തിയത്. പ്രതികൾ സഞ്ചരിച്ചിരുന്ന കാർ പോലീസ് കസറ്റഡിയിലെടുത്തിരുന്നു. Content Highlights: co-respondent criminals arrested in shameer khan murder case


from mathrubhumi.latestnews.rssfeed https://ift.tt/2P8k5XH
via IFTTT