തൃശ്ശൂർ: “ഏതെങ്കിലും കൂട്ടര് വന്ന് നേന്ത്രക്കായ കാണിച്ച് ഇതിനി കൃഷിചെയ്യരുത്, ഇതിന്റെ പേറ്റന്റ് ഞങ്ങളുടേതാണ് എന്നുപറയുമോ എന്നറിയില്ല. കാലമിപ്പോൾ അങ്ങനെയാണ്. ഈ പഴം ഞങ്ങളുടേതാണെന്നുപറഞ്ഞ് ആരെങ്കിലും രംഗത്തുവരുമോയെന്ന് ശങ്കിക്കേണ്ടിയിരിക്കുന്നു” -കേരള കർഷകസംഘം സംസ്ഥാന കമ്മിറ്റി തൃശ്ശൂരിൽ സംഘടിപ്പിച്ച യുവകർഷ സംഗമത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഈ ആശങ്ക പങ്കുവെച്ചത്. കാലങ്ങളായി കൃഷിയിറക്കുന്ന വിളകൾ വീണ്ടും കൃഷിയിറക്കാൻ കർഷകർക്ക് കേസിന് പോകേണ്ട അവസ്ഥയാണ്. ഉരുളക്കിഴങ്ങിന് കുത്തകക്കമ്പനി പേറ്റന്റ് അവകാശപ്പെട്ടതുപോലെ കർഷകരുടെ ജീവിതം പ്രതിസന്ധിയിലാക്കുന്ന നയങ്ങളാണ് കേന്ദ്രം നടപ്പാക്കുന്നത്. രാജ്യത്തിപ്പോൾ കൃഷിനടത്താൻ പറ്റാത്ത അവസ്ഥയാണ്. ബഹുരാഷ്ട്ര കുത്തകകൾക്ക് ആവശ്യമായ സഹായം ചെയ്തുകൊടുക്കുകയാണ് രാജ്യത്ത് ഭരണത്തിലുള്ളവരെന്നും അദ്ദേഹം പറഞ്ഞു. content highlights:chief minister pinarayi vijayan on nendran banana
from mathrubhumi.latestnews.rssfeed https://ift.tt/2Jluqt8
via
IFTTT