Breaking

Sunday, May 12, 2019

പ്രിയങ്കയുടെ ഇടപെടല്‍; ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള കു​ഞ്ഞി​നെ സ്വ​കാ​ര്യ വി​മാ​ന​ത്തി​ല്‍ ഡ​ല്‍​ഹി​യി​ലെ​ത്തി​ച്ചു

ന്യൂഡല്‍ഹി: അര്‍ബുദം ബാധിച്ച്‌ ഗുരുതരാവസ്ഥയിലായ രണ്ടര വയസുകാരിയെ ആശുപത്രിയിലെത്തിക്കാന്‍ സ്വകാര്യവിമാനം ഏര്‍പ്പാടാക്കി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍​നി​ന്നു​ള്ള കു​ടും​ബ​ത്തെ​യാ​ണ് പ്രി​യ​ങ്ക സ​ഹാ​യി​ച്ച​ത്. 

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു പ്രിയങ്ക. പ്രയാഗ്‍രാജിലെ കമല നെഹ്റു ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കുഞ്ഞിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഉടന്‍ ഡല്‍ഹി എയിംസ് എത്തിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. വിവരം അറിഞ്ഞ കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ലയാണ് പ്രിയങ്ക ഗാന്ധിയോട് കുഞ്ഞിന്റെ അവസ്ഥ പറഞ്ഞത്.

കുട്ടിയുടെ ഗുരുതരവസ്ഥ മനസിലാക്കിയ പ്രിയങ്കാ ഗാന്ധി കുഞ്ഞിനെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകാമെന്ന് അറിയിച്ചു. ഉ​ട​ന്‍ ത​ന്നെ ന​ട​പ​ടി സ്വീ​ക​രി​ച്ച പ്രി​യ​ങ്ക കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ ബ​ന്ധ​പ്പെ​ടു​ക​യും ഡ​ല്‍​ഹി​യി​ലെ ഓ​ള്‍ ഇ​ന്ത്യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സി​ല്‍ തു​ട​ര്‍ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്തു. പി​ന്നാ​ലെ കു​ഞ്ഞി​നെ​യും അ​മ്മ​യെ​യും ഒ​രു സ്വ​കാ​ര്യ വി​മാ​ന​ത്തി​ല്‍ ഡ​ല്‍​ഹി​യി​ലേ​ക്ക് അ​യ​യ്ക്കു​ക​യും ചെ​യ്തു.



from Anweshanam | The Latest News From India http://bit.ly/2VkP7t7
via IFTTT