Breaking

Monday, May 27, 2019

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്ന് ശക്തമായ കാറ്റിനും മഴക്കും സാധ്യത

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്ന് ശക്തമായ കാറ്റിനും മഴക്കും സാധ്യത. 50 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റ് വീശാൻ സാധ്യതയുണ്ട്. അതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു.

സംസ്ഥാനത്ത് വിവിധയടങ്ങളിലായി കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ മഴപെയ്യുന്നുണ്ട്. ഇടിയോടും മിന്നലോടും കൂടിയ മഴയാണ് പലയിടങ്ങളിലും ലഭിക്കുന്നത്. വേനൽ മഴ പൊതുവെ സംസ്ഥാനത്ത് കുറവാണെങ്കിലും ചിലയിടങ്ങളിലെല്ലാം നന്നായി തന്നെ കിട്ടിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് മൺസൂൺ മഴ പതിവിലും വൈകിയാകും എത്തുക. നിലവിലെ കണക്കനുസരിച്ച് ജൂൺ ഒന്നിന് എത്തേണ്ട മഴ ജൂൺ ആറിന് മാത്രമേ എത്തുകയുള്ളൂ.  



from Anweshanam | The Latest News From India http://bit.ly/2EwiGlV
via IFTTT