Breaking

Sunday, May 12, 2019

പൂരവിളമ്പരത്തിനായി നെയ്തലക്കാവമ്മയുടെ തിടമ്പേറ്റി രാമചന്ദ്രന്‍ എത്തി

തൃശ്ശൂർ: ആൾക്കടലിന്റെ ആളിരമ്പലിലേക്ക് നെയ്തലക്കാവമ്മയുടെ തിടമ്പേറ്റി രാമചന്ദ്രൻ എത്തി. തൃശ്ശൂർ പൂരത്തിന്റെ ചടങ്ങുകൾക്ക് തുടക്കം കുറിക്കുന്ന പൂര വിളമ്പരത്തിനാണ് തെച്ചിക്കോട്ട് രാമചന്ദ്രൻ എത്തിയത്. നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പ് ശ്രീമൂലസ്ഥാനത്തെത്തി അവിടെ നിന്നാണ് തിടമ്പ് രാമചന്ദ്രൻ ശിരസിലേറ്റിയത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നെയ്തലക്കാവിലമ്മയെ പുറത്തേറ്റി രാമചന്ദ്രൻ തെക്കേഗോപുരനട തുറന്നിടുന്നതോടെ പൂരത്തിനു തുടക്കമാകും. ആനയുടെ പത്തുമീറ്റർ അകലത്തിൽ മാത്രമേ ആളുകൾ നിൽക്കാവൂ എന്നാണ് നിബന്ധന. എന്നാൽ ഇപ്പോൾ തന്നെ പൂരത്തിനുള്ള ജനക്കൂട്ടം ക്ഷേത്രമുറ്റത്തുണ്ട്. ഇതിനെ നിയന്ത്രിക്കാനാവശ്യമായ പോലീസ് സംവധാനം ഇവിടെയില്ല എന്നത് ആശങ്കയുയർത്തുന്നുണ്ട്. തെക്കേഗോപുരനട തുറന്നുകഴിഞ്ഞാലുടൻ ആനയെ ലോറിയിൽ കയറ്റിക്കൊണ്ടുപോകും. രാവിലെ പത്തരയോടെയാണ് രാമചന്ദ്രൻ തെക്കേഗോപുരനട തള്ളിത്തുറക്കുക. Content Highlights: Thrissur Pooram 2019, Techikkottukavu Ramachandran, pooravilambaram ceremony


from mathrubhumi.latestnews.rssfeed http://bit.ly/2YiVwXG
via IFTTT