Breaking

Sunday, September 2, 2018

ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പുറപ്പെട്ടു

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു. ഇന്ന് പുലർച്ചെ 4.40 നുള്ള വിമാനത്തിലാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്. തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് യാത്ര തിരിച്ചത്. ആഗസ്റ്റ് 19ന് പുലര്‍ച്ചെ നിശ്ചയിച്ച യാത്രയാണ് പ്രളയ ദുരന്തം മൂലം മാറ്റിയത്. യാത്ര അയപ്പും മാധ്യമ ബഹളവും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ പുറത്താരെയും അറിയിക്കാതെയാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്.

ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിങ്കളാഴാച്ച പോകുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ഇന്നത്തെ യാത്ര അതീവ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ അംഗരക്ഷകര്‍ക്ക് പോലും ഇത് സംബന്ധിച്ച് അറിയിപ്പുകള്‍ ഉണ്ടായിരുന്നില്ല. 

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് ക്ലിഫ് ഹൗസില്‍ നിന്നും അദ്ദേഹം യാത്ര പുറപ്പെടുമ്പോഴാണ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ പോലും വിവരം അറിയുന്നത്. ഭാര്യ കമലയും അദ്ദേഹത്തോടൊപ്പമുണ്ട്. മുഖ്യമന്ത്രിയെ യാത്രയയക്കാന്‍ എയര്‍പ്പോട്ടില്‍ ഡിജിപി ലോക്നാഥ് ബഹ്റ എത്തിയിരുന്നു. മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടുന്നത്

ഈ മാസം പകുതിയോടെ മുഖ്യമന്ത്രി തിരിച്ചെത്തും. മുഖ്യമന്ത്രിയുടെ ചുമതല മറ്റ് മന്ത്രിമാര്‍ക്ക് കൈമാറിയിട്ടില്ല. അദ്ദേഹം അമേരിക്കയിലെ ആശുപത്രിയിലിരുന്നു കേരളത്തിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമെന്നാണ് ലഭ്യമായ വിവരം. അതു വരെ അടിയന്തര സാഹചര്യം വന്നാല്‍ മന്ത്രി സഭാ യോഗം വിളിച്ചു ചേര്‍ക്കാനുള്ള ചുമതല വ്യവസായ മന്ത്രി ഇ.പി. ജയരാജനായിരിക്കും. 



from Anweshanam | The Latest News From India https://ift.tt/2wz3ssy
via IFTTT