Breaking

Wednesday, September 26, 2018

കന്യാസ്ത്രീയുടെ പരാതി: അനുബന്ധ കേസുകള്‍ ക്രൈംബ്രാഞ്ചിന്

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ കേസിലെ അനുബന്ധ കേസുകൾ ക്രൈംബ്രാഞ്ചിന് വിട്ടു. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡി.വൈ.എസ്.പി യുടെ ജോലി ഭാരം കണക്കിലെടുത്താണ് നടപടി. കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസും സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച് കേസുമാണ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ബിഷപ്പിനെതിരായ പരാതി പിൻവലിക്കാൻ കന്യാസ്ത്രീകളെ ഫോണിൽ വിളിച്ച് സ്വാധിനിക്കാൻ ശ്രമിച്ചതിന് വൈദികൻ ജെയിംസ് എർത്തലിനെതിരെ എടുത്ത കേസും എംജെ കോൺഗ്രിഗേഷൻ (മിഷണറീസ് ഓഫ് ജീസസ്)നടത്തിയ അന്വേഷണ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി മാധ്യമങ്ങൾക്ക് നൽകിയ പത്രക്കുറിപ്പിനോടൊപ്പം പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ ചിത്രം ഉൾപ്പെടുത്തിയ കേസുമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. ചിത്രം പുറത്തുവിട്ടതിനെത്തുടർന്ന് കോൺഗ്രിഗേഷൻ പി.ആർ.ഒ സിസ്റ്റർ അമലയ്ക്കെതിരേയും കേസെടുത്തിരുന്നു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഗിരീഷ് പി.സാരഥിയായിരിക്കും കേസ് അന്വേഷിക്കുക.


from mathrubhumi.latestnews.rssfeed https://ift.tt/2DwBjIx
via IFTTT