Breaking

Wednesday, September 26, 2018

11 മാസത്തിനിടെ ഇപിഎഫില്‍ അംഗങ്ങളായത് 1.2 കോടി പേര്‍

ന്യൂഡൽഹി: 2017 സെപ്റ്റംബറിനും 2018 ജൂലായ്ക്കുമിടയിൽ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിൽ അംഗങ്ങളായത് 1.2 കോടി പേർ. 22നും 25നും മധ്യേ പ്രായമുള്ളവരാണ് കൂടുതലും. 31.36 ലക്ഷം പേർ. ഈകാലയളവിൽ എൻപിഎസിൽ വരിക്കാരായത് 6.48 ലക്ഷം പേർമാത്രം. 18നും 21നും മധ്യേ പ്രായമുള്ള 29 ലക്ഷം പേരാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിൽ അംഗങ്ങളായത്. 21.86 ലക്ഷം പേരുമാണ് 35 വയസ്സിനുമുകളിൽ അംഗങ്ങളായത്. 14 ലക്ഷത്തിലേറെ പേർ മുടങ്ങിയ വിഹിതം വീണ്ടും അടയ്ക്കാൻ തുടങ്ങിയതായും സർക്കാർ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും നിലവിൽ 72 ലക്ഷം അക്കൗണ്ടുകൾ നിർജീവമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2R4eIWC
via IFTTT