Breaking

Friday, September 28, 2018

റഫാലില്‍ മോദിയെ പിന്തുണച്ച് പവാറിന്റെ പ്രസ്താവന; താരിഖ് അന്‍വര്‍ എന്‍സിപി വിട്ടു

ന്യൂഡൽഹി:എൻസിപി ദേശീയ ജനറൽ സെക്രട്ടറിയും എം പിയുമായ താരിഖ് അൻവർ പാർട്ടിയിൽനിന്ന് രാജിവച്ചു. ലോക്സഭാ എം പി സ്ഥാനവും അദ്ദേഹം രാജിവച്ചിട്ടുണ്ട്. റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ചു പ്രസ്താവന നടത്തിയ എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. റഫാൽ ഇടപാടിൽ നരേന്ദ്ര മോദിയുടെ ഉദ്ദേശശുദ്ധിയെ കുറിച്ച് ജനങ്ങൾക്ക് സംശയമില്ലെന്നായിരുന്നുമറാത്തി ചാനലിനോട് പവാർ നടത്തിയ പ്രതികരണം. കോൺഗ്രസിന്റെ ആരോപണങ്ങളെ പ്രതിരോധിക്കാൻ പവാറിന്റെ പ്രസ്താവന ബിജെപി അധ്യക്ഷൻ അമിത് ഷാ ഉൾപ്പെടെയുള്ളവർ വ്യാപകമായി ഉപയോഗിക്കുയും ചെയ്തിരുന്നു. NCP national general secretary Tariq Anwar quits the party, also resigns from the post of Lok Sabha MP. (File pic) pic.twitter.com/vX4ablr9fL — ANI (@ANI) September 28, 2018 നിലവിൽ ബിഹാറിലെ കത്തിഹാറിൽനിന്നുള്ള എം പിയായ താരിഖ് അൻവർ, പവാറിന്റെ അടുത്ത അനുയായി കൂടിയാണ്. സോണിയയുടെ വിദേശപൗരത്വം ഉന്നയിച്ച് കോൺഗ്രസ് വിട്ട് എൻസിപി രൂപവത്കരിച്ചത് പവാറും സാങ്മയും താരിഖ് അൻവറും ചേർന്നായിരുന്നു. content highlights:national general secratary mp tariq anwar resigns from ncp


from mathrubhumi.latestnews.rssfeed https://ift.tt/2DD8n1u
via IFTTT