Breaking

Saturday, September 1, 2018

മൂന്നാം റൗണ്ടില്‍ വിറച്ച് നദാല്‍; വീനസിനെ തകര്‍ത്ത് സെറീന

ന്യൂയോർക്ക്: യു.എസ് ഓപ്പൺ പുരുഷ വിഭാഗത്തിൽ മൂന്ന് തവണ ചാമ്പ്യനായ റാഫേൽ നദാൽ നാലാം റൗണ്ടിൽ കടന്നു. 27-ാം റാങ്കിലുള്ള റഷ്യയുടെ കറെൻ കാഞ്ചനോവിനോട് വിറച്ചാണ് ഒന്നാം സീഡായ മുൻ ചാമ്പ്യൻ കടന്നുകൂടിയത്. ആദ്യ സെറ്റ് നേടിയ 22-കാരൻ നദാലിനെ ഞെട്ടിച്ചു. പിന്നീട് തിരിച്ചുവന്നാണ് നദാൽ അവസാന 16-ൽ ഇടം നേടിയത്. സ്കോർ: 5-7, 7-5, 7-6, 7-6. ആദ്യ സെറ്റ് നേടുകയും രണ്ടാം സെറ്റിൽ ബ്രേക്ക് സ്വന്തമാക്കുകയും ചെയ്ത് കാഞ്ചനോവ് നദാലിനെ കുഴക്കി. മത്സരത്തിലെ നാല് സെറ്റുകളിൽ രണ്ടും ടൈ ബ്രേക്കറിൽ ആണ് അവസാനിച്ചത്. വനിതാ വിഭാഗത്തിൽ ചേച്ചി വീനസ് വില്ല്യംസിനെ നിഷ്പ്രഭയാക്കി സെറീനയും അവസാന പതിനാറിൽ ഇടം നേടി. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സെറീനയുടെ വിജയം. സ്കോർ: 6-1,6-2. മൂന്നാം സീഡായ സ്റ്റീഫൻസ്, സ്വിറ്റോലിന, മെർട്ടൻസ്, സെവസ്റ്റോവ എന്നിവരും അവസാന പതിനാറിൽ ഇടം നേടി. മറ്റുള്ള മത്സരങ്ങളിൽ റയോനിച്ച്, കെവിൻ ആൻഡേഴ്സൻ, ഇസ്നർ എന്നിവരും അവസാന പതിനാറിൽ ഇടം നേടി. പുരുഷ ഡബിൾസിൽ ബൊപ്പണ്ണ-വാസെലിൻ സഖ്യം വിജയിച്ചു. Content Highlights: us open results nadal serena wins


from mathrubhumi.latestnews.rssfeed https://ift.tt/2PpTwbI
via IFTTT