Breaking

Wednesday, September 26, 2018

പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് അഭിഭാഷകരായി പ്രാക്ടീസ് ചെയ്യാമെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: പാര്‍ലമെന്റ് അംഗങ്ങള്‍ക്കും നിയമസഭാ സാമാജികര്‍ക്കും അഭിഭാഷകരായി പ്രാക്ടീസ് ചെയ്യാമെന്ന് സുപ്രിം കോടതി. ജനപ്രതിനിധികള്‍ മുഴുവന്‍ സമയം വേതനം വാങ്ങുന്നവരല്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ജനപ്രതിനിധികള്‍ അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നതിനെതിരായ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. 

എംപിമാരും എംഎല്‍എമാരും അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി ഉപാധ്യായ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. 

ജനപ്രതിനിധികള്‍ അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നതും ഫീസ് കൈപ്പറ്റുന്നതും ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.

ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചട്ടങ്ങള്‍ പ്രകാരം അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നവര്‍ ശമ്ബളം ലഭിക്കുന്ന മറ്റ് ജോലികളില്‍ ഏര്‍പ്പെടരുതെന്ന ഹര്‍ജിക്കാരന്റെ വാദങ്ങള്‍ കോടതി പരിഗണിച്ചില്ല. ചട്ടങ്ങള്‍ പ്രകാരം യാതൊരു വിലക്കുകളുമില്ലെന്നും ജനപ്രതിനിധികള്‍ മുഴുവന്‍ സമയ വേതനം വാങ്ങുന്നവരല്ലെന്നും കോടതി വ്യക്തമാക്കി. 



from Anweshanam | The Latest News From India https://ift.tt/2ObcR3y
via IFTTT