കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി റോമിൽ മാർപാപ്പയെ സന്ദർശിച്ചതിനും അദ്ദേഹത്തെ ഇന്ത്യയിലേക്കു ക്ഷണിച്ചതിനും പിന്നിൽ പ്രവർത്തിച്ചത് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയാണെന്ന് താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. ഡോ. അബ്രഹാം ബെൻഹർ രചിച്ച ജൂതഭാരതം എന്ന പുസ്തകം പി.എസ്. ശ്രീധരൻപിള്ള പ്രകാശനംചെയ്ത ചടങ്ങിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു ബിഷപ്പ്. നസ്രാണി ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചത്. മേയർ ഡോ. ബീനാ ഫിലിപ്പ് പുസ്തകം ഏറ്റുവാങ്ങി. രാജ്യത്തെ നാല് കർദിനാൾമാരിൽ മൂവരും ചേർന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചതെന്ന് ശ്രീധരൻപിള്ള പറഞ്ഞു. അപ്പോൾ പറഞ്ഞ കാര്യങ്ങളിലൊന്നാണ് പ്രധാനമന്ത്രിയും മാർപാപ്പയും തമ്മിലുള്ള കൂടിക്കാഴ്ചയും മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിക്കലും -അദ്ദേഹം പറഞ്ഞു. സംവിധായകൻ അലി അക്ബർ, പ്രൊഫ. ടി. ശോഭീന്ദ്രൻ, ഡോ. എബ്രഹാം ബെൻഹർ, കെ.ടി. തോമസ് കണ്ടംചിറ എന്നിവർ പ്രസംഗിച്ചു. Content Highlights: PS Sreedharan Pillai, Narendra Modi,Pope
from mathrubhumi.latestnews.rssfeed https://ift.tt/3mUs0H8
via
IFTTT