ചെന്നൈ: തമിഴ്നാട്ടിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥയുടെ രക്ഷാപ്രവർത്തന വീഡിയോ വൈറലായിരുന്നു സോഷ്യൽ മീഡിയയിൽ.ബോധരഹിതനായി വീണയാളെ ഇൻസ്പെക്ടർ രാജേശ്വരി തോളിലേറ്റി ആശുപത്രിയിലെത്തിക്കാൻ സഹായിക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നു ഇത്. കനത്തമഴയിൽ ചെന്നൈ ടി.പി. ഛത്രത്തിലെ സെമിത്തേരിയിൽ ബോധരഹിതനായി വീണുകിടന്ന 28-കാരനായ തോട്ടപ്പണിക്കാരൻ ഉദയകുമാറിനെ ആശുപത്രിയിലെത്തിക്കാനായാണ് രാജേശ്വരി ചുമലിലേറ്റിയത്. സംഭവത്തെക്കുറിച്ച് ഇൻസ്പെക്ടർ രാജേശ്വരി പറയുന്നത് ഇങ്ങനെ. ഇന്നലെ രാവിലെ മുതൽ തന്നെ പ്രദേശത്ത് ശക്തമായ മഴയായിരുന്നു. ജനങ്ങൾക്ക് യാതൊരു വിധത്തതിലുള്ള ആപത്തും സംഭവിക്കരുതേ എന്ന ഉദ്ദേശത്തോടെ എല്ലാ പോലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു. മഴ വകവെക്കാതെ വിശ്രമമില്ലാതെ നിരന്തരം ജോലി ചെയ്ത് വരുന്നതിനിടയിലാണ് സ്റ്റേഷനിലേക്ക് ഒരു സന്ദേശം എത്തുന്നത്. ശ്മശാനത്തിൽ ഒരാൾ മരിച്ചു കിടക്കുന്നു എന്നായിരുന്നു സന്ദേശം. ശക്തമായ കാറ്റിൽ മരം കടപുഴകി വീണാണോ അതോ വെള്ളക്കെട്ടിൽ മുങ്ങിയാണോ മരിച്ചത് എന്ന കാര്യത്തിൽ നിശ്ചമില്ലാത്തത് കൊണ്ട് തന്നെ ബൈക്ക് എടുത്ത് സ്ഥലത്തേക്ക് പോയി. ശ്മശാനത്തിനകത്തോട്ട് പോകുമ്പോൾ ചുമരിനടുത്തായിട്ടായിരുന്നു അയാൾ ബോധരഹിതനായി കിടന്നിരുന്നത്. മരിച്ചിട്ടുണ്ടാകും എന്ന് കരുതി ശരീരം ആശുപത്രിയിലെത്തിക്കാം എന്ന് വിചാരിച്ചാണ് അദ്ദേഹത്തിനടുത്തേക്ക് പോയത്. എന്നാൽ ശരീരം എടുക്കുമ്പോഴാണ് അദ്ദേഹത്തിന് ജീവനുണ്ടെന്ന് മനസ്സിലാകുന്നത്. അപ്പോൾ തന്നെ അയാളെ തോളിൽ എടുത്ത് ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമമായിരുന്നു. #WATCH | Chennai, Tamil Nadu: TP Chatram Police Stations Inspector Rajeshwari carries an unconscious man, on her shoulders, to an autorickshaw in a bid to rush him to a nearby hospital. Chennai is facing waterlogging due to incessant rainfall here. (Video Source: Police staff) pic.twitter.com/zrMInTqH9f — ANI (@ANI) November 11, 2021 ജീപ്പിൽ കയറ്റാൻ സാധിക്കാത്തത് കൊണ്ട് തന്നെ ബൈക്കിൽ കൊണ്ട് പോകാനായിരുന്നു ഉദ്ദേശിച്ചത്. എന്നാൽ അപ്പോൾ തന്നെ കൂടെ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ഓട്ടോയുമായി എത്തുകയായിരുന്നു. ഇപ്പോൾ അദ്ദേഹം കെഎംസി ആശുപത്രിയിൽ സുഖമായിരിക്കുന്നുവെന്ന് രാജേശ്വരി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മരിച്ചുവെന്നു കരുതിയ ഇയാളിൽ ജീവന്റെ തുടിപ്പ് തിരിച്ചറിഞ്ഞാണ് രാജേശ്വരി അവസരോചിതമായി പ്രവർത്തിച്ചത്. കഴിഞ്ഞദിവസങ്ങളിൽ സെമിത്തേരിയിൽ പണിചെയ്തുവരുകയായിരുന്ന ഉദയകുമാർ ശക്തമായ മഴകാരണം വീട്ടിൽ പോകാനാകാതെ പെട്ടുപോകുകയായിരുന്നുവെന്നാണ് വിവരം. Content highlights:s:TP Chatram Police Stations Inspector Rajeshwari carries an unconscious man
from mathrubhumi.latestnews.rssfeed https://ift.tt/3C9spcX
via IFTTT
Friday, November 12, 2021
Home
/
Mathrubhoomi
/
mathrubhumi.latestnews.rssfeed
/
ജീവനുണ്ടെന്ന് മനസ്സിലാക്കിയപ്പോഴേ തോളിലെടുത്തു: രാജേശ്വരി; പോലീസെന്ന് സോഷ്യൽ മീഡിയ
ജീവനുണ്ടെന്ന് മനസ്സിലാക്കിയപ്പോഴേ തോളിലെടുത്തു: രാജേശ്വരി; പോലീസെന്ന് സോഷ്യൽ മീഡിയ
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
mathrubhumi.latestnews.rssfeed